l o a d i n g

ഗൾഫ്

പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2025

ജിദ്ദ: ഇന്ത്യയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കുന്നതല്ലെന്നും ഒരാളുടെയും സമ്പത്ത് അപഹരിക്കുന്നതല്ലെന്നും ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തന്‍സീര്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'വഖഫ് : വസ്തുത എന്ത് ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ട് തന്റെ മരണശേഷവും പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്താല്‍ വിശ്വാസികള്‍ ചെയ്യുന്ന ധര്‍മ്മമാണ് 'വഖഫ്'. ആരാധനാലയങ്ങള്‍, വഴിയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിശ്രമകേന്ദ്രങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള കിണറുകള്‍ തുടങ്ങിയവയെല്ലാം വിശ്വാസികള്‍ വഖഫായി നല്‍കാറുണ്ട്. ഏകദൈവാരാധകരായ, പരലോകവിശ്വാസമുള്ള, കൃത്യമായി നമസ്‌കരിക്കുന്ന, സകാത്ത് നല്‍കുന്ന വിശ്വാസികളാണ് ഇത്തരം വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യേണ്ടത്. നമ്മുടെ നാട്ടില്‍ മഹല്ല് കമ്മിറ്റികളോ, ഖാളിമാരോ വഖഫ് ബോര്‍ഡോ ആണ് നിലവില്‍ ഇതൊക്കെ നിയന്ത്രിച്ചു വരുന്നത്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ വഖഫ് നിയമം വഖഫിന്റെ ഉദ്ദേശങ്ങള്‍ തന്നെ തകിടം മറിക്കാന്‍ ഇടയാക്കുന്നതാണ്. ഇനി മുതല്‍ സര്‍ക്കാരിന് ഒരു പരാതി ലഭിച്ചാല്‍ ഉടനടി അത് വഖഫ് സ്വത്ത് അല്ലാതാകും. നിലവില്‍ എന്തെങ്കിലും പരാതികളുയര്‍ന്നാല്‍ അത് പരിഹരിക്കുന്നത് വഖഫ് ബോര്‍ഡ് ആണെങ്കില്‍ ഇനിയത് ജില്ലാ കളക്ടര്‍മാരാകും. ചുരുങ്ങിയത് രണ്ടു അമുസ്ലിങ്ങള്‍ ബോര്‍ഡിലുണ്ടാകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇനി മുതല്‍ ഒരാള്‍ക്ക് സ്വത്ത് വഖഫ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 5 വര്‍ഷം അയാള്‍ നല്ല മുസ്ലിം ആണെന്ന് തെളിയിക്കണം. ഇത്തരം വ്യവസ്ഥകളെല്ലാം വഖഫ് സ്വത്തുക്കള്‍ ഭാവിയില്‍ നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ കേരള സംസ്ഥാനം തന്നെ നിലവില്‍ വരുന്നതിന് മുന്‍പ് ഫാറൂഖ് കോളേജിന് ലഭിച്ച മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെടുത്തി ഇതൊക്കെ ന്യായീകരിക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുവാനുമാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 'നന്ദിബോധത്തിന്റെ ജീവിത സൗന്ദര്യം' എന്ന വിഷയത്തില്‍ ഐ എസ് എം മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് നൗഷാദ് ഉപ്പട പ്രഭാഷണം നിര്‍വ്വഹിച്ചിരുന്നു. കോടികള്‍ വിലവരുന്നതാണ് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും. അതിനാല്‍ നമ്മുടെ ശരീരമെന്ന ഈ വലിയ അനുഗ്രഹത്തിന് മാത്രം അതിന്റെ സൃഷ്ടാവിനോട് എത്ര നന്ദി കാണിച്ചാലും മതിയാകില്ലെന്നും അദ്ദേഹം ഉണര്‍ത്തി.

അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐഎസ്എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തന്‍സീര്‍ സ്വലാഹി സംസാരിക്കുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026