l o a d i n g

കേരള

പ്രതിഷേധ ഗര്‍ജ്ജനമായ് പൊന്നാനിയില്‍ വഖഫ് ബഹുജന റാലി; 'എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയ വാജ്പേയിയെ ബി ജെ പി മാതൃകയാക്കണം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 19, 2025

പൊന്നാനി: കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിലെ 'സ്വമന്വയം' സംഘടിപ്പിച്ച ബഹുജനറലി കേന്ദ്ര സര്‍ക്കാരിന്റെ മുസ്ലിം ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധ ഗര്‍ജ്ജനമായി. പൊന്നാനിയിലെ വിവിധ മത - സാംസ്‌കാരിക സംഘടനകളുടെ ഐക്യവേദിയായ 'സമന്വയം' ബാനറില്‍ അരങ്ങേറിയ വഖഫ് സംരക്ഷണ പ്രത്യക്ഷ പ്രതിഷേധം മുന്‍ കാലങ്ങളിലെ പൗരത്വ നിയമം പോലുള്ള പൊതുവിഷയങ്ങളില്‍ രൂപപ്പെട്ട പ്രതിഷേധങ്ങളുടെ മറ്റൊരു പതിപ്പായി.

മുസ്ലിംകളുടെ മതപരമായ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള തട്ടിപ്പാണ് വഖഫ് ഭേദഗതി നിയമമെന്നും ബാബരിയില്‍ തുടങ്ങിയ കയ്യേറ്റങ്ങളുടെ തുടര്‍ച്ചയാണ് വഖഫ് സ്വത്തുക്കള്‍ ലക്ഷ്യമാക്കിയുള്ള നീക്കമെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞു. പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി രണ്ട് മണിക്കൂറിലേറെ സമയം സഞ്ചരിച്ച് കുണ്ടുകടവ് ജംഗ്ഷനില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു.

'സമന്വയം' കണ്‍വീനര്‍ ഉസ്താദ് കെ എം ഖാസിം കോയ, അബ്ദുല്‍ മജീദ് ഫൈസി, എം പി നിസാര്‍, അബ്ദുല്‍ റഹ്‌മാന്‍ ഫാറൂഖി, സി വി അബ്ദുല്ലക്കുട്ടി, സി വി അബ്ദുസാലിഹ്, കെ കെ മുഹമ്മദ് ഇഖ്ബാല്‍, കെ പി മൂസ തുടങ്ങിയവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.

നരേന്ദ്ര മോഡി - അമിത് ഷാ ഭരണത്തില്‍ രാജ്യത്തെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് തകൃതിയായി നടന്ന് വരുന്ന ശത്രുതാ നീക്കങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്തതാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് 'സമന്വയം' ചെയര്‍മാന്‍ ഉസ്താദ് കെ എം ഖാസിം കോയ പറഞ്ഞു. ബി ജെ പി തന്നെയും ഭരിച്ചിരുന്ന കാലത്ത് പോലും ഇതായിരുന്നില്ല സ്ഥിതി. എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതി ആക്കിയും ഇന്ത്യ - പാകിസ്ഥാന്‍ - ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തിയും എല്ലാവരെയും ചേര്‍ത്തുപിടിച്ചും ഇന്ത്യ ഭരിച്ച അടല്‍ ബിഹാരി വാജ്‌പേയിയെ ഇന്നത്തെ ബി ജെ പി മാതൃകയാക്കിയാല്‍ രാജ്യം രക്ഷപ്പെടുമെന്നും അദ്ദേഹം നിരീക്ഷിച്ചു. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍റഹ്‌മാന്‍ രണ്ടത്താണി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെ വി നദീര്‍, വി എം ബഷീര്‍, കെ കെ മുഹമ്മദ് ഇഖ്ബാല്‍, കെ പി മൂസ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹ്‌മാന്‍ ഫാറൂഖി സ്വാഗതവും സി വി അബൂ സാലി നന്ദിയും പറഞ്ഞു. ഷാഹുല്‍ ഹമീദ് മുസ്ല്യാര്‍ നിര്‍വഹിച്ച ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു സമ്മേളനം തുടക്കം. വന്‍ ജനാവലിയുടെ ആവേശം തിരയടിച്ച സാന്നിധ്യത്തിലും ഗതാഗത തടസ്സം ഉണ്ടാക്കാതെയും നടത്തിയ റാലി എല്ലാ വിഭാഗങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026