l o a d i n g

കായികം

'നെറ്റ് മാസ്റ്റേഴ്‌സ് സീസണ്‍ 2'' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കേരള എന്‍ജിനീയേഴ്‌സ് ഫോറം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 19, 2025

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ''നെറ്റ് മാസ്റ്റേഴ്‌സ് സീസണ്‍ 2'' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. വ്യാഴം വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ ഡോ. യഹ്യാ അല്‍സഹ്രാനി, സൗദി ഗെയിംസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കദീജ നിസാ എന്നിവര്‍ സംബന്ധിച്ചു. കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സ്വാഗതം പറഞ്ഞു. നിസാര്‍, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവര്‍ അതിഥികള്‍ക്ക് മെമന്റോകള്‍ സമ്മാനിച്ചു. തുടര്‍ന്ന് എട്ട് മണിയോടെ പ്രധാന അതിഥികളുടെ ആദ്യ വിസിലോടെ മത്സരങ്ങള്‍ ആരംഭിച്ചു.

മത്സരാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കോര്‍ട്ടുകളില്‍ ആവേശം സൃഷ്ടിച്ചു. പുരുഷന്മാര്‍ക്കായുള്ള ഡബിള്‍സ് പ്രോ മത്സരത്തില്‍ നബീല്‍ അബ്ദുള്ള & റിസ്വി വി ജയം കൈവരിച്ചു. പുരുഷന്മാര്‍ക്കായുള്ള ഡബിള്‍സ് അമേച്വറില്‍ ഹനീഫയും ഫഹദും സിംഗിള്‍സ് ഇനത്തില്‍ അനസ് തയ്യിലും വിജയികളായി. മിക്‌സഡ് ഡബ്ള്‍സില്‍ മുഹമ്മദ് റോഷനും മെഹ്റിന്‍ റോഷനും വനിതകള്‍ക്കായുള്ള ഡബ്ള്‍സ് ഇനത്തില്‍ സന നാസറും മെഹ്രീന്‍ റോഷനും ജേതാക്കളായി. കുട്ടികളുടെ ഡബ്ള്‍സില്‍ വിജയികളായ അമല്‍ മുഹമ്മദ് & അമന്‍ മുഹമ്മദ് പ്രശംസ പിടിച്ചുപറ്റി.

അനസ്, ഷെബിന്‍, നിഹാദ്, മുന്‍ഷിദ്, ഫാറൂഖ്, നവാസ്, നിസാര്‍, രാഹുല്‍ എന്നിവര്‍ സംഘാടകരായ ടൂര്‍ണമെന്റില്‍ മെഡിക്കല്‍ സഹായങ്ങള്‍ക്കായി നൂറാന ക്ലിനിക്കിലെ സംഘവും സന്നിഹിതരായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026