ദോഹ : മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ (77) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതയായി. മകൻ മുനീറിനൊപ്പം ഖത്തറിൽ താമസിച്ചു വരികയായിരുന്നു.
ഭർത്താവ്: പരേതനായ അബ്ദുള്ള പത്തത്ത്
മക്കൾ: ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ).
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
Related News