l o a d i n g

ഗൾഫ്

സൈനു കുമളി ദമാം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2025

ദമാം: സൗദി അറേബ്യ കെഎംസിസിയുടെ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിക്ക് കീഴിലെ ഏറ്റവും വലിയ സെന്‍ട്രല്‍ കമ്മിറ്റിയായ ദമാം കെഎംസിസി പ്രസിഡണ്ടായി സൈനു കുമളി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഹമീദ് വടകര പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍
ദമാം കെഎംസിസി പ്രവര്‍ത്തക സമിതി യോഗമാണ് നിലവില്‍ ആക്ടിംഗ് പ്രസിഡണ്ടായ സൈനു കുമളിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുല്‍ കരീം പിസി യേയും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതിയോഗം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സെക്രട്ടറി കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ദമാം കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ഇരിക്കൂര്‍, ഹുസൈന്‍ ചേലമ്പ്ര, ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് സാദിഖ് ഖാദര്‍ കുട്ടമശ്ശേരി, വിവിധ ഏരിയാ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ ആലുങ്കല്‍ പാങ്ങ്, അമീറലി കോഡൂര്‍, ഉബൈസ് വട്ടോളി, ഉമ്മര്‍ പരോളി റയ്യാന്‍, സഹീര്‍ മജ്ദാല്‍ മുസ്ലിയാരങ്ങാടി, വഹീദ് റഹ്‌മാന്‍ കീഴുപറമ്പ്, നൗഷാദ് ദാരിമി, നിസാര്‍ ദല്ല, സഹീര്‍ അഹ്‌മദ്, അബ്ദുല്‍ കരീം പി.സി. നജ്മുദ്ദീന്‍ മാസ്റ്റര്‍, ദമാം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ
അഫ്‌സല്‍ വടക്കേക്കാട്, ഷിബിലി ആലിക്കല്‍, സലാഹുദ്ദീന്‍ വേങ്ങര, ഷൗക്കത്ത് അടിവാരം എന്നിവര്‍ സംസാരിച്ചു. ബാസിത് പട്ടാമ്പിയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ യോഗത്തിനു മുജീബ് കൊളത്തൂര്‍ സ്വാഗതവും അബ്ദുല്‍ കരീം പി സി നന്ദിയും പറഞ്ഞു.

മുപ്പത് വര്‍ഷമായി ദമാമിലെ ഈജാദ് അല്‍ഹുലൂല്‍ എന്ന സ്വദേശി കമ്പനിയില്‍ ചീഫ് അക്കണ്ടന്റായി ജോലി ചെയ്യുന്ന സൈനു ദമാം ബദര്‍ അല്‍ റബീ ഏരിയാ കെഎംസിസി കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദമാം പോസ്റ്റ് ഓഫീസ് ഏരിയാ സ്ഥാപക കമ്മിറ്റിയംഗം, ദമാം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ രണ്ടു പതിറ്റാണ്ട് കാലമായി സമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

കുമളി പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി, പീരുമേട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പൊതു പ്രവര്‍ത്തനം ആരംഭിച്ച സൈനു
പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പരേതരായ മുഹമ്മദ് ഖാന്‍ റാവുത്തര്‍ ഫാത്വിമ ബീവി എന്നിവരുടെ മകനാണ്. ദമാം കെഎംസിസി വനിതാ വിംഗ് ഭാരവാഹിയായ നെജി മോള്‍ ഭാര്യയാണ്. നാട്ടില്‍ എഞ്ചിനീയര്‍മരായി ജോലി ചെയ്യുന്ന മുഹമ്മദ് റയ്യാന്‍, നസ്നിന്‍, ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നൗറിന്‍ എന്നിവര്‍ മക്കളാണ്. മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലംഗം കെ എസ് മുഹമ്മദ് കുട്ടി പിതൃസഹോദരനാണ്

ഫോട്ടോ: സൈനു കുമളി

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026