l o a d i n g

ഗൾഫ്

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്‌നേഹരൂപമുള്ളില്‍, വേര്‍പാട് നഷ്ടബോധമായി പടരുന്നു -ഡോ: സിദ്ധീഖ് അഹമ്മദ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2025

ദമാം: മാസങ്ങള്‍ക്ക് മുമ്പ് മാത്രം മാര്‍പ്പാപ്പയുടെ അനുഗ്രഹവും, സ്‌നേഹവും ഏറെ നേരം അനുഭവിക്കാന്‍ സാധിച്ച ഓര്‍മ്മകളുടെ നിറവിലാണ് സൗദിയിലെ പ്രമുഖ വ്യവസായിയും, പ്രവാസ ഭാരതീയ സമ്മാന്‍ ജേതാവും, ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ: സിദ്ധീഖ് അഹമ്മദ്. മാര്‍പ്പാപ്പ കാലം ചെയ്ത വാര്‍ത്ത ലോകത്തിന് തന്നെ തീരാനഷ്ടമാകുമ്പോഴും, സ്വകാര്യമായ ദുഖമായി ഈ വേര്‍പാട് സിദ്ധീഖില്‍ നിറയുകയാണ്.

ലോകത്തിലെ സമാധാനത്തിന് വേണ്ടി വാദിച്ച ഈ ആത്മിയ പ്രതിഭയെ കാണാന്‍ അപ്രതീക്ഷിതമായാണ് സിദ്ധീഖിന് അവസരം ലഭ്യമായത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നായാണ് താന്‍ ഇതിനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നതെന്ന് ഡോ: സിദ്ധീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സര്‍വ്വ മത സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഡോ: സിദ്ധീഖ് അഹമ്മദ് എത്തിയത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വ മത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യയുല്‍പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മതപാരമ്പര്യമുള്ളവര്‍ ഒന്നിച്ചു ചേരുകയായിരുന്നു അവിടെ. നല്ല മാനവികതക്ക് മതങ്ങള്‍ ഒന്നിച്ച് എന്നായിരുന്നു സമ്മേളനത്തിന്റെ ആപ്ത വാക്യം.

ഈ സമ്മേളനത്തില്‍ ആശിര്‍വാദ പ്രഭാഷണം നടത്താന്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി സംസാരിക്കാന്‍ ഡോ: സിദ്ധീഖിന് അവസരം ലഭിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്ദേശം എന്നാണ് എനിക്ക് തോന്നിയത്. എനിക്കും കുടുംബത്തിനും അദ്ദേഹം തന്ന സ്വീരണവും വിലപ്പെട്ട സമയവും ഞാന്‍ ആദരവോടെ ഓര്‍ക്കുന്നു. അദ്ദേഹത്തെ അന്ന് ഞാന്‍ ഷാള്‍ അണിയിച്ചു. പുസ്തകങ്ങള്‍ സമ്മനമായി നല്‍കി. അതെല്ലാം അദ്ദേഹം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ ആ സന്നിധിയില്‍ ചെലവഴിച്ച സമയങ്ങളുടെ ഉന്മേഷം ഇന്നും ഞങ്ങളില്‍ നിലനില്‍ക്കുന്നു. അന്ന് അദ്ദേഹം പറഞ്ഞതെല്ലാം സ്‌നേഹത്തെക്കുറിച്ചായിരുന്നു. സമാധാനത്തെക്കുറിച്ചായിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു. ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാന്‍ മതം പോലും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആത്മീയ നേതാവായിരിക്കുമ്പോഴും അങ്ങനെ പറയാന്‍ കാണിച്ച വിശാലത എന്നെ അല്‍ഭുതപ്പെടുത്തി. ഇത് ലോകം ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചുപോയതായി ഡോ: സിദ്ധീഖ് പറഞ്ഞു.

ശിവഗിരി സംഘടിപ്പിച്ച ഈ ചടങ്ങില്‍ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. തീര്‍ച്ചയായും അദ്ദേഹം ലോക ജനതക്ക് തണലും, ആശ്വാസവുമായിരുന്നു. അതാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകളെ നമ്മള്‍ നിലനിര്‍ത്തേണ്ടത് അദ്ദേഹം ഉയര്‍ത്തിയ സമാധാനത്തിന്റെ ആശയങ്ങളിലുടെയാവണം ഡോ: സിദ്ധീഖ് പറഞ്ഞു.

പടം: ഡോ: സിദ്ധീഖ് അഹമ്മദ് വത്തിക്കാനാല്‍ ഡോ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദശിച്ചപ്പോള്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026