l o a d i n g

ഗൾഫ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചക്ക് ജിദ്ദയിലെത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2025

ജിദ്ദ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനാര്‍ഥം നാളെ (ചൊവ്വാഴ്ച) ഉച്ചക്ക് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പാകും നല്‍കുക. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ മൂന്നാമത് സൗദി സന്ദര്‍ശനമാണിത്. നേരത്തെ 2016ലും 2019ലും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് നേരെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലേക്ക് പോകുന്ന മോദി ഉച്ചക്ക് രണ്ട് മുതല്‍ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയിലെ അല്‍സലാം പാലസില്‍ കൂടിക്കാഴ്ച്ച നടത്തും. ഇന്ദിരാ ഗാന്ധിക്കു ശേഷം ജിദ്ദിയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിലെ മുഖ്യപരിപാടി. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗത്തില്‍ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പങ്കെടുക്കും. ഇന്ത്യയും സൗദിയും തമ്മില്‍ സാമൂഹിക സാംസ്‌കാരിക, വ്യാപാര ബന്ധങ്ങളുടെ നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സൗദി സന്ദര്‍ശനവും ഇന്ത്യ-സൗദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിദ്ദയിലെ ഏതെങ്കിലുമൊരു ഫാക്ടറിയിലെ ഇന്ത്യന്‍ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചേക്കും. കൂൂതെ 'നിയോം' അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മോദി സന്ദര്‍ശന് നടത്തുമെന്ന് സൂചനയുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണമനുസരിച്ചാണ് ദ്വിദിന സന്ദര്‍ശനം നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നേരത്തേ അറിയിച്ചിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026