l o a d i n g

സർഗ്ഗവീഥി

കെ.സി നജീബയുടെ വര്‍ണ്ണശലഭങ്ങള്‍ ഷാര്‍ജ ബുക്‌ഫെയറിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2025

മലപ്പുറം: സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ പരിചരിക്കുന്നതിന് വേണ്ടി തന്റെ ജീവിതം മുഴുവന്‍ നാലു ചുവരുകള്‍ക്കുള്ളിലൊതുക്കിയ ഐക്കരപ്പടിയിലെ കെ.സി നജീബ തന്റെ കഠിനാദ്ധ്വാനത്തിന്റെയും സഹപാഠികളുടെയും പുളിക്കല്‍ എ എം എം ഹൈസ്‌കൂള്‍ അധ്യാപകരുടേയും സഹായ സഹകരണത്തിന്റെയും ഫലമായി, കൊച്ചു കുട്ടികള്‍ക്കു വേണ്ടി രചിച്ച 'വര്‍ണ്ണശലഭങ്ങള്‍ ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രൊഫ: ഗോപിനാഥ് മുതുകാട് പ്രകാശനം നിര്‍വ്വഹിച്ചു. 'വര്‍ണ്ണശലഭങ്ങള്‍ ' ലോകത്തിലെ തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച പുസ്തകോത്സവമായ ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ പുസ്തകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

LOVE THE QURAN MASTERS CLUB ല്‍ അംഗമായ നജീബ, ക്ലബ്ബ് സംഘടിപ്പിച്ച എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനം എന്ന പരിപാടിയില്‍ പങ്കെടുത്തു ഒരു വീഡിയോ ചെയ്തതിലൂടെയാണ് നജീബയുടെയും മകളുടെയും വിശേഷങ്ങള്‍ പൊതു സമൂഹത്തിലെത്തിയത്. അതിലൂടെ ഒരുപാട് പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും നജീബക്ക് ലഭിച്ചു. പിന്നീട് LOVE THE QURAN MASTERS CLUB അതിലെ പഠിതാക്കള്‍ക്കായി ഒരുക്കിയ മാഗസിനിലെ നജീബ രചിച്ച മൗനനൊമ്പരങ്ങള്‍ എന്ന ഹൃദയസ്പര്‍ശിയായ കവിതയാണ് നജീബയിലെ സര്‍ഗ്ഗവാസന കണ്ടെത്തുന്നതിനും വര്‍ണ്ണശലഭങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ സൃഷ്ടിപ്പിന് കാരണമായതും.

തന്റെ മകളെയും കൂട്ടി ഷാര്‍ജയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് നജീബ. പ്രമുഖ എഴുത്തുകാരനും കവിയുമായ ചെറിയമുണ്ടം അബ്ദുറസാഖ് അവതാരിക എഴുതിയ വര്‍ണ്ണശലഭങ്ങളില്‍ തന്റെ മൂത്ത മകള്‍ അമീഖയാണ് ഓരോ കവിതക്കുമുള്ള ചിത്രങ്ങള്‍ വരച്ചതെന്ന പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026