l o a d i n g

ഗൾഫ്

ഐ.സി.എഫ്-ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ മക്കയില്‍ രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 22, 2025

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തില്‍ ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രംഗത്തുണ്ട്. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും , മറ്റു രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി വിവിധ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യൂന്ന വളണ്ടിയര്‍മ്മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകരുള്‍പ്പെടെ ഇന്ത്യന്‍ കോണ്‍സുലേറ്റുന്റെയും പ്രശംസ ലഭിച്ചിട്ടുണ്ട്.

ഐ സി എഫ്, ആര്‍ എസ് സി നേതൃ ത്വത്തില്‍ വാദിസലാം ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ എച്ച് വി സി 2025 കോര്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2025 കോര്‍ കമ്മറ്റി അംഗങ്ങളായി ടി എസ് ബദറുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍, അഷ്റഫ് പേങ്ങാട് , മുഹമ്മദ് മുസ്ലിയാര്‍ (സ്റ്റിയറിങ് കമ്മിറ്റി ), അബ്ദുനാസര്‍ അന്‍വരി (ചെയര്‍മാന്‍ ), ഹനീഫ അമാനി (വൈസ് ചെയര്‍മാന്‍ ), ജമാല്‍ കക്കാട് (കോഡിനേറ്റര്‍ ), കബീര്‍ ചൊവ്വ (ക്യാപ്റ്റന്‍ ), മൊയ്ദീന്‍ കോട്ടോപാടം (വൈസ് ക്യാപ്റ്റന്‍ ), ശാഫി ബാഖവി (നാഷണല്‍ കോഡിനേറ്റര്‍ ), റഷീദ് അസ്ഹരി , സുഹൈല്‍ സഖാഫി (റിസപ്ഷന്‍ ), അബൂബക്കര്‍ കണ്ണൂര്‍, സലിം സിദ്ധീഖി (ഫിനാന്‍സ്), ഫഹദ് മഹ്‌ളറ ,അനസ് മുബാറക് (ഓഫീസ് ), അബ്ദു റഷീദ് വേങ്ങര, യാസിര്‍ സഖാഫി കൂമണ്ണ (ദഅവ ), കബീര്‍ പറമ്പില്‍ പീടിക , അന്‍സാര്‍ തനാളൂര്‍ (ഹെല്‍പ് ഡെസ്‌ക് )ഷെഫിന്‍ ആലപ്പുഴ ,റഊഫ് (മെഡിക്കല്‍വിംഗ് ), ശിഹാബ് കുറുകത്താണി , മുസ്തഫ കാളോത്ത് (ട്രെയിനിങ് &ഓര്‍ഗനൈസിംഗ് ), അലി ഇന്ത്യന്നൂര്‍ , ഹംസ കണ്ണൂര്‍ (ലീഗല്‍ വിംഗ്)ഇസ്ഹാഖ് ഖാദിസിയ്യ , ജുനൈദ് കൊണ്ടോട്ടി (മീഡിയവിംഗ് ), ഫൈസല്‍ സഖാഫി ഉളിയില്‍ , ഇര്‍ഷാദ് സഖാഫി , ഹുസൈന്‍ ഹാജി കൊടിഞ്ഞി (ഫുഡ് &ഫെസിലിറ്റി ) എന്നിവരെ തെരഞ്ഞെടുത്തു.

സംഗമത്തില്‍ ഈ വര്‍ഷത്തെ മക്കതല വളണ്ടിയര്‍കോറിന്റെ രജിസ്‌ട്രേഷന്‍ ഐ സി എഫ് സൗദി വെസ്റ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി മക്ക ചെയര്‍മാന്‍ സുഹൈല്‍ സഖാഫി അധ്യക്ഷനായിരുന്നു. ഷാഫി ബാഖവി സംഗമം ഉല്‍ഘാടനം ചെയ്തു. ജമാല്‍ കക്കാട്, ഫഹദ് മഹ്ലറ, കബീര്‍ ചൊവ്വ , അനസ് മുബാറക്, അലി കോട്ടക്കല്‍, ഷെഫിന്‍ ആലപ്പുഴ, അന്‍സാര്‍ താനാളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും മൊയ്ദീന്‍ കോട്ടോപാടം നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026