l o a d i n g

ഗൾഫ്

പ്രവാസി ലീഗല്‍ സെല്‍ തുണച്ചു; 42 വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരം സ്വദേശി ഗോപാലന്‍ ചന്ദ്രന്‍ നാട്ടിലേക്കു മടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 22, 2025

മനാമ: പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തന ഫലമായി 42 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളി പ്രവാസി നാടണയുന്നു. തിരുവനന്തപുരം സ്വദേശിയായ ഗോപാലന്‍ ചന്ദ്രന്‍ എന്ന ബഹറിന്‍ പ്രവാസിയാണ് 42 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നത്. 1983 ആഗസ്റ്റ് പതിനാറാം തീയതി ഒരുപാട് പ്രതീക്ഷകളോടെ ബഹറിനില്‍ എത്തിയ ഗോപാലന്‍ ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്തു വരുന്നതിനിടെ ആ സ്‌പോണ്‍സര്‍ മരിച്ചു പോവുകയും ഗോപാലന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കാണാതാവുകയും ചെയ്തു. അതിനുശേഷം കുടുംബത്തിനും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2020ല്‍ അദ്ദേഹം തടവില്‍ ആവുകയും ചെയ്തു.

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി ആര്‍ ഒ യും ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് ഗോപാലന്റെ കുടുംബവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ നീക്കം ചെയ്യുകയും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുവാന്‍ വഴിയൊരുക്കുകയും ചെയ്തു. അങ്ങനെ 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നു രാവിലെ എയര്‍ അറേബ്യ വിമാനത്തില്‍ ചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഈ ഉദ്യമത്തില്‍ സഹകരിച്ച ഇന്ത്യന്‍ എംബസി അധികൃതര്‍ എമിഗ്രേഷന്‍ അധികൃതര്‍, മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ അധികൃതര്‍, എല്‍ എം ആര്‍ എ എന്നിവരോടുള്ള നന്ദി പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്തും ജനറല്‍ സെക്രട്ടറി ഡോ റിതിന്‍ രാജും അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026