l o a d i n g

കേരള

അനിശ്ചിതത്വം ഇനിയും നീങ്ങിയില്ല, സ്വകാര്യ ഗ്രൂപ്പ് ഹാജിമാരുടെ ആശങ്ക തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2025

കൊച്ചി: പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഉണ്ടായെങ്കിലും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിനു പോകാന്‍ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീര്‍ഥാടകരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. സൗദിയുടെ ഹജ്ജ് പോര്‍ട്ടല്‍ നുസുക് അടക്കുന്നതിനുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതാണ് പ്രശ്്‌നങ്ങള്‍ക്കു കാരണം. ഇന്ത്യയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ യഥാസമയം അറിയിച്ചില്ലെന്ന് ഓപറേറ്റര്‍മാരും എന്നാല്‍ ഓപറേറ്റര്‍മാരുടെ വീഴ്ചയാണെന്ന് സര്‍ക്കാരും പറയുന്നു. എന്തു തന്നെയായാലും ഹജ്ജ് യാത്ര എപ്പോള്‍ ശരിയാകുമെന്ന് അറിയാതെ വിഷമിക്കുകയാണ് പണം അടച്ചു കാത്തിരിക്കുന്ന തീര്‍ഥാടകര്‍.

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തോടെ പ്രശ്‌ന പരിഹാരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങിയതാണോ പ്രശ്‌നം പഹിരിക്കപ്പെടാതെ കിടക്കാന്‍ കാരണം എന്നു വ്യക്തമല്ല.

കേരളത്തില്‍നിന്നു മാത്രം 11,000ത്തോളം പേര്‍ സ്വകാര്യ ഗ്രൂപ് വഴി പോകാന്‍ ഒരുങ്ങിയിരുന്നു. കേരളത്തിലെ അംഗീകൃത ഏജന്‍സികള്‍ കൂടാതെ ഇതര സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ വഴിയാണ് ഇത്രയും പേര്‍ യാത്രക്ക് ഒരുങ്ങിയത്. ആറു ലക്ഷം രൂപ വരെയാണ് സ്വകാര്യ ഏജന്‍സികള്‍ നിരക്ക് നിശ്ചയിച്ചിരുന്നത്. പലരും ആദ്യഗഡുവോ മുഴുവന്‍ തുകയോ അടച്ചവരാണ്. തീര്‍ഥാടകരില്‍നിന്ന് വാങ്ങിയ അഡ്വാന്‍സ് തുക കേന്ദ്രസര്‍ക്കാറിലേക്ക് അടച്ചതാണെന്ന് ഏജന്‍സികള്‍ പറയുന്നു.

അതിനിടെ പതിനായിരം പേര്‍ക്കുകൂടി ഹജ്ജിന് അവസരം നല്‍കുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരം ഹജ്ജ് പോര്‍ട്ടല്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തുറന്നെങ്കിലും അപ് ലോഡിങ് നടക്കുന്നില്ലെന്ന് ഹജ്ജ് ഓപറേറ്റര്‍മാര്‍ പറയുന്നു. ഈ ക്വോട്ടയില്‍ 500ല്‍ താഴെ ഹാജിമാര്‍ക്കേ കേരളത്തില്‍ നിന്ന് അവസരം ലഭിക്കൂ.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026