l o a d i n g

കേരള

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം; പ്രവാസി പെന്‍ഷന്‍ 5000 ആക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2025

കൊച്ചി: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും, ജനറല്‍ ബോഡിയും എറണാകുളം വൈഎംസിഎ ഹാളില്‍ നടന്നു.
കശ്മീര്‍ രക്തസാക്ഷികള്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രവാസി ക്ഷേമ പെന്‍ഷന്‍ 5000 രൂപ ആക്കുക, 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റ തവണ അംശാദയം അടച്ചു പെന്‍ഷന്‍ അനുവദിക്കുക, വിമാന ടിക്കറ്റ് ചാര്‍ജ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയച്ചു. തിരിച്ചു വന്ന പ്രവാസികള്‍ക്ക് പുരധിവാസം മുന്‍നിര്‍ത്തി കമ്പനി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

അഡ്വ.നോബല്‍ രാജു അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡണ്ട് മധു മാധവന്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശങ്കരാനാരായണന്‍ കൂറ്റനാട് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറര്‍ സുലൈമാന്‍ ബത്തേരി വാര്‍ഷിക വരവ് ചെലവ് അവതരിപ്പിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ കുടല്ലൂര്‍, സലാം മേപ്പയൂര്‍, മുഹമ്മദ് മൊയ്ദീന്‍, റെജിമോന്‍, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഷാനവാസ്, പ്രൊജക്റ്റ് സെക്രട്ടറി ബൈജു ലാല്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് ബഷീര്‍ കാരല്‍മണ്ണ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സഫര്‍ ഹസ്സന്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി രഘു ലാല്‍, ട്രഷറര്‍ ജയപ്രകാശ് സി.എ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഷമീര്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് മുസ്ലിയാര്‍ കാസര്‍ഗോഡ്, സുബ്രഹ്‌മന്യന്‍ പാലക്കാട്, സൈഫുദ്ധീന്‍ കുഴല്‍മന്ദം, അംജത് അടൂര്‍, സക്കീര്‍ കോട്ടയം, സലാം ജാഫനി കോട്ടക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

2025 - 2027ലേക്ക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡണ്ട് - അഡ്വ.നോബല്‍ രാജു, ജനറല്‍ സെക്രട്ടറി - ശങ്കരനായണന്‍ കൂറ്റനാട്,
ട്രഷറര്‍ - സുലൈമാന്‍ ബത്തേരി, വൈസ് പ്രസിഡണ്ട് - ഹബീബ് റഹ്‌മാന്‍ കുടല്ലൂര്‍, അബ്ദുല്‍ സലാം മേപ്പയൂര്‍, മുഹമ്മദ് മൊയ്ദീന്‍ കട്ടപ്പന, സെക്രട്ടറി മെമ്പര്‍ഷിപ് - ഷാനവാസ്, സെക്രട്ടറി പ്രൊജക്റ്റ് - ബൈജു ലാല്‍, ജോയിന്റ് സെക്രട്ടറി - സക്കീര്‍ കോട്ടയം, മുഹമ്മദ് മുസിലായര്‍ കാസര്‍ഗോഡ്, റെജിമോന്‍ പി തിരുവനന്തപുരം, സലാം ജാഫനി കോട്ടക്കല്‍, ജോയിന്റ് ട്രഷറര്‍ - അനൂപ് ആലുവ എന്നിവരെ തെരഞ്ഞെടുത്തു. അനൂപ് ആലുവ നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026