l o a d i n g

കേരള

നവജാത ശിശുവിനെ ഉപേക്ഷിച്ചു കടന്ന മാതാപിതാക്കള്‍ പോലീസ് പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2025

കൊച്ചി: നവജാത ശിശുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പോലീസ് പിടിയില്‍. കുഞ്ഞിനെ ഏറ്റെടുക്കാന്‍ തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ ഏറ്റെടുക്കുകയും പരിപാലിക്കുകയുമായിരുന്നു. നിലവില്‍ സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണിപ്പോഴുള്ളത്.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ ഇനി ഏറ്റെടുക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ഏറെ കടമ്പകള്‍ കടക്കാനുണ്ട്.

വീഡിയോ കോളിലൂടെ കുഞ്ഞിനെ മാതാപിതാക്കളെ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ നേരിട്ട് കാണാനും തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി ദമ്പതികള്‍ എത്തിയത്. എന്നാല്‍ കേസുളളതിനാല്‍ എറണാകുളത്തെത്തിയ ഉടന്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026