l o a d i n g

കായികം

ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി 'സോക്കര്‍ ഫെസ്റ്റ്' ഫിക്‌സ്ച്ചര്‍ പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2025

ജിദ്ദ: നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ 'സോക്കര്‍ ഫെസ്റ്റ്' ന്റെ ഫിക്‌സ്ച്ചര്‍ പ്രകാശനം ഷറഫിയ ക്വാളിറ്റി ഹോട്ടലില്‍ വിപുലമായ പരിപാടികളോടെ നടന്നു. 'ഫുട്‌ബോളാണ് ലഹരി, കളിക്കളമാണ് ആവേശം' എന്ന മുദ്രാവാക്യവുമായി മെയ് 2 മുതല്‍ 23 വരെ (നാല് വെള്ളിയാഴ്ചകളില്‍) ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. 8 പ്രമുഖ സീനിയര്‍ ടീമുകളും 8 വെറ്ററന്‍സ് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്‌സ്ച്ചര്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറര്‍ സി എം അബ്ദുറഹ്‌മാന്‍, ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ജെ എഫ് എഫ് പ്രതിനിധി നിഷാദ് വയനാട്, വഹീദ് സമാന്‍, റയാന്‍ കാഫ് ലോജിസ്റ്റിക്‌സ്, മുസ്തഫ വിജയ് മസാല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബിനു മുണ്ടക്കയം ടൂര്‍ണമെന്റ് വിശദാംശങ്ങളും, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം അഷ്ഫര്‍ ബൈ ലോ അവതരണവും നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.

വെറ്ററന്‍സ് ടൂര്‍ണമെന്റ് - ആദ്യ റൗണ്ട് മത്സരങ്ങള്‍: ഫ്രൈഡേ ഫ്രീക് ജിദ്ദ-സോക്കര്‍ എഫ്‌സി, വിജയ് മസാല ബി എഫ് സി -ഏഷ്യന്‍ ടൈംസ് ജിദ്ദ എഫ് സി. ഹിലാല്‍ എഫ് സി - ജെ എസ് സി ഷീറ സീനിയര്‍സ്. ചാമ്‌സ് എഫ് സി - സമാ യുണൈറ്റഡ്.

സീനിയര്‍ ടൂര്‍ണമെന്റ് - ആദ്യ റൗണ്ട് മത്സരങ്ങള്‍: സമാ യുണൈറ്റഡ് - അറബ് ഡ്രീംസ്. സംസം റെസ്റ്റോറന്റ് - അല്‍ അംരി ഗ്രൂപ്പ്. റീം എഫ് സി - ബ്ലാക്ഹാക് എഫ് സി. അബീര്‍ എക്‌സ്‌പ്രെസ് - യെല്ലോ ആര്‍മി.

നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. സീനിയര്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് KAF ലോജിസ്റ്റിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും, റണ്ണേഴ്‌സ് അപ്പിന് വിജയ് മസാല സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.

അമീന്‍ വേങ്ങൂര്‍, മുജീബ് പൂന്താനം, ഫൈസല്‍ കോടശ്ശേരി, ബിനു മുണ്ടക്കയം, ഇസ്ഹാഖ് പരപ്പനങ്ങാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഷറഫിയ ഏരിയ സെക്രട്ടറി അമീന്‍ വേങ്ങൂര്‍ സ്വാഗതവും അനസ് കൂരാട് നന്ദിയും പറഞ്ഞു.

ഫോട്ടോ:ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്‌സ്ച്ചര്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026