l o a d i n g

കേരള

ദേശീയ പുരസ്‌കാര ജേതാവ് അബ്ദുല്‍ ജബ്ബാര്‍ അഹമദ് നാളെ സര്‍വീസില്‍നിന്ന് വിരമിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2025


മലപ്പുറം: ദേശീയ പുരസ്‌കാര ജേതാവ് അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് ഏപ്രില്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. 1969 മെയ് 1ന് തിരൂരിനടുത്ത കൂട്ടായിയില്‍ സി.എന്‍. അഹമ്മദ് കോയ പി.കെ.മറിയക്കുട്ടി ദമ്പതികളുടെ ഏക മകനായി ജനനം. 1999 ജൂണില്‍ കാസറഗോഡ് ജില്ലയിലെ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരില്‍ വര്‍ഷോപ്പ് ഇന്‍സ്ട്രാക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഗവ. പോളിടെക്‌നിക് ഷോര്‍ണൂര്‍ , തിരൂരങ്ങാടി എ.കെ.എന്‍.എം . ഗവ. പോളിടെക്‌നിക് കോളേജ്, ഗവണ്‍മെന്റ് വുമണ്‍സ് പോളിടെക്‌നിക് കോളേജ് കോട്ടക്കല്‍, ഗവര്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ബത്തേരി, ഗവര്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മഞ്ചേരി, ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കുറ്റിപ്പുറം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.

ഈ കാലഘട്ടത്തില്‍ നിരവധി നേട്ടങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2000 മുതല്‍ 2011 വരെ വിവിധ കോളേജുകളില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു. 2009ല്‍ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹനായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2011 നവംബറില്‍ എന്‍.എസ്.എസ്. ടെക്‌നിക്കല്‍ സെല്ലിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായി ചുമതലയേറ്റു. കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിലും എന്‍ജിനീയറിങ് കോളജുകളിലുമായി 150 എന്‍.എസ്.എസ്. യൂണിറ്റുകളാണ് അന്നുണ്ടായിരുന്നത്. 2018 ല്‍ സ്ഥാനം ഒഴിയുമ്പോള്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ എണ്ണം 400 ല്‍ അധികമായി വര്‍ദ്ധിച്ചു. എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലില്‍ നടപ്പിലാക്കിയ പരിപാടികള്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട എന്‍എസ്എസ് പ്രവര്‍ത്തനങ്ങളായി നവീകരിച്ചു-'സമൂഹത്തിന്റെ സ്പന്ദനമറിയുന്ന, അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 'സോഷ്യല്‍ എഞ്ചിനീയര്‍മാരെ' വാര്‍ത്തെടുക്കുക എന്ന കാഴ്ചപ്പാടോടെയായിരുന്നു ഇദ്ദേഹം എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിലെ എല്ലാ എന്‍ജിനീയറിങ് കോളേജിലും പോളിടെക്‌നിക് കോളേജുകളിലും വ്യത്യസ്തമായ സംസ്ഥാനതല പ്രോഗ്രാമുകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി.

2013-2018 കാലയളവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ തന്റെ സ്വന്തം ആശയത്തിലൂടെ രൂപപ്പെടുത്തിയ പുനര്‍ജനി പദ്ധതി വഴി 105 കോടി രൂപയുടെ ആസ്തികള്‍ പുനസൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തി. മികച്ച എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും സ്വീകരിച്ചു.
പിന്നീട് മികച്ച സംസ്ഥാന എന്‍.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റര്‍ക്കുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം അന്നത്തെ രാഷ്ട്രപതി ബഹുമാനപ്പെട്ട പ്രണബ് മുഖര്‍ജിയില്‍ നിന്നും സ്വീകരിക്കാനുള്ള അസുലഭ അവസരം ലഭിച്ചു. 2012, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ ഒരേ രാഷ്ട്രപതിയില്‍ നിന്നും മൂന്നുതവണ ദേശീയ പുരസ്‌കാരം സ്വീകരിച്ച ഏക വ്യക്തിയാണ് അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്.

2015 ല്‍ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയ പുരസ്‌കാരം ലഭിച്ചു. 2016 ല്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സാഗി യുടെ സംസ്ഥാന നോഡല്‍ ഓഫീസറായി ചുമതല ഏറ്റു. 2018 ല്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സ്വാവലമ്പന്‍ പദ്ധതിയുടെ ദേശീയ കോഡിനേഷന്‍ കമ്മിറ്റി അംഗമായി. 50ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റ് ആയ ഇദ്ദേഹത്തിന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ അംഗത്വം ലഭിച്ചു. 2019 അമേരിക്കന്‍ ലീഡര്‍ഷിപ്പ് ബോര്‍ഡ് 'പ്രശംസിക്കപ്പെട്ട അധ്യാപകന്‍' എന്ന അവാര്‍ഡും, വിശിഷ്ട അംഗത്വവും നല്‍കി ആദരിച്ചു.

2019ല്‍ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ കോഡിനേഷന്‍ കമ്മറ്റി അംഗത്വവും മദ്രാസ് ഐ.ഐ.ടി യില്‍ നടന്ന സിംഗപ്പൂര്‍ ഇന്ത്യ അന്താരാഷ്ട്ര ഹാക്കത്തോണില്‍ ജൂറി മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു. 2019ല്‍ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ റീബൂട്ട് കേരള ഹാക്കത്തോണ്‍ കമ്മിറ്റിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി യായി പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട 14 വകുപ്പുകളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളിലൂടെ പരിഹാരം കണ്ടെത്തുവാന്‍ 10 ഹാക്കത്തോണുകള്‍ സംഘടിപ്പിച്ചു. കാര്‍ഷിക വകുപ്പ് സംഘടിപ്പിച്ച വൈഗ അഗ്രി ഹാക്കി ന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2019ല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു.

1980ല്‍ കൂട്ടായിയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട അബ്ദുല്‍ ജബ്ബാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും കാവലുമായി.വിശ്രമ ജീവിതത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ പറവണ്ണ വിദ്യാനഗറില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ അഹമദ്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി.കെ. ഫാത്തിമയാണ് ഭാര്യ. അബ്ദുല്‍ ഖയ്യൂം അഹമദ്, അദ്‌നാന്‍ അഹമദ്, തന്‍വീര്‍ അഹമദ്, ഗാനിയ അഹമദ് എന്നിവര്‍ മക്കളാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026