l o a d i n g

ഗൾഫ്

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തടവുകാരെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
April 29, 2025

ദോഹ :നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ ഹമാസ് തയാറാണെന്നും എന്നാല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍ തയാറാവുന്നില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി അറിയിച്ചു. ഗസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാനുമായി കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇരു കക്ഷികളെയും വീണ്ടും വെടിനിര്‍ത്തല്‍ കരാറിലേക്ക് കൊണ്ടുവരാനും മേഖലയിലെ യുദ്ധം അവസാനിപ്പിച്ചു ശാശ്വത സമാധാനം സാധ്യമാക്കാനും കഴിഞ്ഞ ആഴ്ചകളില്‍ ഖത്തറും ഈജിപ്തും മറ്റു വര്‍ക്കിംഗ് ഗ്രൂപ്പുകളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ദികളുടെ തിരിച്ചുവരവ്, തടവുകാരുടെ മോചനം, യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ സംബന്ധിച്ച അന്തിമ കരാര്‍ ലക്ഷ്യമാക്കിയാണ് ചര്‍ച്ചകള്‍ നടന്നത്. നിലവിലെ അനാവശ്യ യുദ്ധം അവസാനിപ്പിക്കാനും പലസ്തീന്‍ ജനത നേരിടുന്ന ഉപരോധവും പട്ടിണിയും അവസാനിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്-'ഖത്തര്‍ പ്രധാനമന്ത്രി വിശദീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ,ഇരു കക്ഷികളെയും കരാറിലേക്ക് തിരികെ കൊണ്ടുവരാന്‍ ഖത്തര്‍ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്നും ഇപ്പോഴും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യാഴാഴ്ച നടന്ന ചര്‍ച്ചകള്‍ പ്രശ്‌നത്തില്‍ സമവായം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പുതിയ തീരുമാനങ്ങളിലേക്കെത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള സന്നദ്ധത ഹമാസ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.ബന്ദികളെ മോചിപ്പിക്കുന്നതിനു പുറമേ, കരാര്‍ ഏറെക്കുറെ സമഗ്രമാണെന്നും ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ ഖത്തര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

അമേരിക്കന്‍ കാമ്പസുകളില്‍ നടക്കുന്ന നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുന്നതായുള്ള ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ഖത്തറും അമേരിക്കന്‍ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തതയും സുതാര്യതയും നിറഞ്ഞതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തര്‍ ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറി ധനസഹായ പദ്ധതിയും ഈ അക്കാദമിക് സ്ഥാപനങ്ങളുമായുള്ള എല്ലാ സഹകരണവും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയാണെന്നും ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026