l o a d i n g

കായികം

തറവാട് ജെപി കപ്പ് മെഗാ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍ 3 സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2025

റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട് സംഘടിപ്പിച്ച ജെപി കപ്പ് മെഗാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സീസണ്‍ 3 സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ സ്വദേശികളായ മുന്നൂറിനടുത്ത് ബാഡ്മിന്റണ്‍ താരങ്ങള്‍ ടൂര്‍ണമെന്‌റില്‍ പങ്കെടുത്തു. റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളില്‍ നിന്നുമുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കാളികളായി. എല്ലാ വിഭാഗങ്ങളിലെയും വിജയികള്‍ക്കും റണ്ണേര്‍സ് അപ്പിനും സര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, ട്രോഫി എന്നിവയും സെമി ഫൈനലിസ്റ്റുകള്‍ക്ക് മെഡലും സമ്മാനമായി നല്‍കി.

സമാപന ചടങ്ങില്‍ വച്ച് തറവാടിന്റെ അഭ്യുദയകാംക്ഷിയും കായിക പ്രേമിയും ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറുമായ യുഐസി യുടെ സിഇഒ യും മാനേജിങ് ഡയറക്ടറുമായ ബദറുദ്ദീന്‍ അബ്ദുള്‍ മജീദിന് തറവാടിന്റെ സ്‌നേഹാദരമായി ഗുഡ്വില്‍ അംബാസഡര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. താരങ്ങള്‍ക്കും കാണികള്‍ക്കും വിതരണം ചെയ്ത റാഫില്‍ ഡ്രോ കൂപ്പണ്‍ നറുക്കെടുപ്പിന്റെ സമ്മാന വിതരണത്തോടെയായിരുന്നു സമാപനം.

കാരണവര്‍ ഷിജു എം പി, ടൂര്‍ണമെന്റ് ഡയറക്ടര്‍ ജോസഫ് കൈലാത്ത് എന്നിവരുടെ നേതൃത്വത്തില്‍, തറവാടിന്റെ കാര്യനിര്‍വ്വാഹക സമിതിക്കും ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിക്കും ഒപ്പം തോളോട്‌തോള്‍ ചേര്‍ന്ന് പ്രായഭേദമന്യേ മുഴുവന്‍ തറവാട് കുടുംബാംഗങ്ങളും ഒത്തൂ ചേര്‍ന്ന് നടത്തിയ ടൂര്‍ണമെന്റ് എന്നത്തേയും പോലെ തറവാട് കുടുംബ കൂട്ടായ്മയുടെ ഒരുമയുടെ സാക്ഷാത്കാരമായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026