l o a d i n g

ഗൾഫ്

'ജല' സഹായിച്ചു; ജിസാനില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം രണ്ടര മാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്കയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2025

ജിദ്ദ: ജിസാനില്‍ മരിച്ച തമിഴ്നാട് സ്വദേശി മുനിയപ്പന്‍ അയ്യനു(66)വിന്റെ മൃതദേഹം ജിസാനിലെ 'ജല' പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ന് ജിസാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ജിദ്ദ വഴി ചെന്നൈയിലേക്ക് അയച്ചു. ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജിദ്ദ വിമാനത്താളത്തില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ നാളെ ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. വ്യാഴാഴ്ച വൈകുന്നേരത്തോടെ മുനിയപ്പന്റെ മൃതദേഹം സ്വദേശമായ പുതുപ്പേട്ടയില്‍ സംസ്‌കരിക്കും. മുനിയപ്പന്റെ മൃതദേഹം ജിസാന്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും ജിസാന്‍ ഹാര്‍ബറിലെ സഹപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും കമ്പനി അധികൃതരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് രണ്ടരമാസത്തോളം വൈകിയ സാഹചര്യത്തിലാണ് 'ജല' പ്രവര്‍ത്തകര്‍ ഇടപെട്ട് മൃതദേഹം നാട്ടിലയക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്.

ജിസാന്‍ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളിയായിരുന്ന മുനിയപ്പന്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കടലില്‍ വെച്ച് ജോലിക്കിടെ നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡോക്ടറന്മാര്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഡെത്ത് നോട്ടിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ മരണ കാരണം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ജിസാന്‍ സിറ്റി പോലീസ് ജിസാന്‍ പബ്ലിക് പ്രോസിക്യൂഷന്റെയും സൗദി കുറ്റാന്വേഷണ വിഭാഗത്തിന്റേയും അന്വേഷണ നടപടികള്‍ക്കായി കൈമാറുകയായിരുന്നു. മൃതദേഹത്തിന്റെ രാസ പരിശോധനയുടെയും ഫോറന്‍സിക്ക് പരിശോധനയുടെയും ഫലങ്ങള്‍ വിലയിരുത്തിയ ശേഷം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് മുനിയപ്പന്റെ മൃതദേഹം നാട്ടിലയക്കാന്‍ 77 ദിവസത്തോളം കാലതാമസം നേരിട്ടത്. പോലീസിന്റെ അന്തിമ അനുമതി ലഭിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമാണ്.

മൃതദേഹം നാട്ടിലയക്കാന്‍ വൈകിയ സാഹചര്യത്തില്‍ ജലയുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, അനീഷ് നായര്‍, യൂണിറ്റ് ഭാരവാഹികളായ ജമാല്‍ കടലുണ്ടി, സമീര്‍ പരപ്പനങ്ങാടി എന്നിവര്‍ സ്‌പോണ്‍സറുമായും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. മുനിയപ്പന്റെ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ സുരേഷ് സുബ്ബരായനാണ് നിയമ നടപടികള്‍ക്കായി ബന്ധുക്കള്‍ മുക്ത്യാര്‍ പത്രം നല്‍കിയിരുന്നത്.

കഴിഞ്ഞ 33 വര്‍ഷമായി ജിസാന്‍ ഫിഷിംഗ് ഹാര്‍ബറില്‍ ബഹറിയ ട്രേഡിംഗ് കമ്പനിയില്‍ ജോലിചെയ്തിരുന്ന മുനിയപ്പന്‍ നീലഗിരി ജില്ലയിലെ ഗുഡല്ലൂര്‍ പുതുക്കുപ്പം പുതുപ്പേട്ട അയ്യനുവിന്റെയും രമയി അമ്മാളിന്റെയും മകനാണ്. വിവാഹിതനും രണ്ടു കുട്ടിയുടെ പിതാവുമാണ്. ചിത്രയാണ് ഭാര്യ. മക്കള്‍ ലില്ലി, ജിനിത.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026