l o a d i n g

ഗൾഫ്

ലോക കേരളം ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി ലോഞ്ച് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2025

തിരുവനന്തപുരം: ലോക കേരളം ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്തിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി - സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ & പ്രോഡക്ട് ഡെവലപ്‌മെന്റ് ഡയറക്റ്റര്‍ ഡോ. ആര്‍. അജിത് കുമാര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രോജക്ട് മാനേജര്‍ (എന്റര്‍പ്രൈസ് സിസ്റ്റംസ്) അരുണ്‍ കുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ലോക കേരളം ഓണ്‍ലൈന്‍. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ഒരു ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വേണമെന്ന നിര്‍ദേശം മൂന്നാം ലോക കേരള സഭയിലാണ് ഉയര്‍ന്നുവന്നത്. ഇതിനെ തുടര്‍ന്ന് രൂപപ്പെടുത്തിയതാണ് ലോക കേരളം ഓണ്‍ലൈന്‍. പ്രവാസികള്‍ക്ക് ആശയ വിനിമയത്തിനും തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറാനും സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓണ്‍ലൈന്‍ ഒരുക്കുന്നത്.

നാലാം ലോക കേരള സഭയില്‍ ലോക കേരളം ഓണ്‍ലൈന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പടുത്തുന്നത്. ഓണ്‍ലൈന്‍ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓണ്‍ലൈന്‍ ആയുര്‍വേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്സുകള്‍, സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍, സര്‍ക്കാര്‍ ഇ - സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് ലോക കേരളം ഓണ്‍ലൈന് രൂപം കൊടുത്തിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്‌ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോമിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികള്‍ക്കും വളരെ എളുപ്പത്തില്‍ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിക്കും.

ആപ്പിള്‍ സ്റ്റോര്‍ : https://apps.apple.com/in/app/lokakeralamonline/id6740562302

ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ : https://play.google.com/store/apps/details?id=com.cdipd.norka

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026