l o a d i n g

ഗൾഫ്

വ്യാജ ഹജ്ജ് പരസ്യം, മക്കയില്‍ നാലു ചൈനക്കാര്‍ ഉള്‍പ്പടെ ആറു പേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2025

ജിദ്ദ: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ ഹജ്ജ് പ്രചാരണ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനും, പുണ്യസ്ഥലങ്ങള്‍ക്കുള്ളില്‍ താമസവും ഗതാഗതവും വാഗ്ദാനം ചെയ്തും വ്യാജമായി ഹജ്ജ് പ്രചാരണം നടത്തിയതിന് നാല് ചൈനീസ് പൗരന്മാരടക്കം ആറു പേരെ മക്ക സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു യെമനിയെയും ഒരു ഈജിപ്ഷ്യനെയും മക്ക പോലീസ് അറസ്റ്റ് ചെയ്തു. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഇവര്‍ക്കെതിരെ കേസ് എടുത്തു.

ഹജ്ജ് ചട്ടങ്ങള്‍ പാലിക്കാനും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലോ മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലോ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ നുസുക് പ്ലാറ്റ്ഫോം വഴി പെര്‍മിറ്റ് നേടണമെന്നും അന്താരാഷ്ട്ര തീര്‍ഥാടകര്‍ തസ്‌രീഹ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അംഗീകൃത സ്ഥാപനങ്ങള്‍ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കോ അത്തരം ലംഘനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നവര്‍ക്കോ ഉള്ള പിഴകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രില്‍ 29 മുതല്‍ ജൂണ്‍ 10 വരെ ഇതു ബാധകമായിരിക്കും. ഹജ്ജ് കാലയളവില്‍ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍ ഉള്‍പ്പെടെ, പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 20,000 റിയാല്‍ വരെ പിഴ ചുമത്തും.

ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടി വിസിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് 100,000 റിയാല്‍ വരെ ആകും പിഴ. ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, സ്വകാര്യ വസതികള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏതെങ്കിലും താമസസ്ഥലങ്ങളില്‍ അത്തരം വ്യക്തികളെ കൊണ്ടുപോകുന്നവര്‍ക്കും അഭയം നല്‍കുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെയും വിസ കാലാവധി കഴിഞ്ഞവരെയും നാടുകടത്തുകയും 10 വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമലംഘകരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026