l o a d i n g

ഗൾഫ്

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ പ്രതിരോധ കുത്തിവെപ്പു നടത്തണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
April 30, 2025

ദോഹ: ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വാക്‌സിനേഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചത്. തീര്‍ത്ഥാടകാരുടെയും സന്ദര്‍ശകരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനു പുറമെ, പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതകള്‍ കുറക്കുകയും തീര്‍ത്ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ സുരക്ഷിതമായി നിര്‍വ്വഹിക്കാന്‍ പ്രാപ്തമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഈ വര്‍ഷത്തെ നിര്‍ബന്ധിത വാക്സിനുകളില്‍ മെനിംഗോകോക്കല്‍ (Izm{Unhmeâv ACYW-135) വാക്സിനും ഉള്‍പ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 65 വയസ്സിനു മുകളിലുള്ള തീര്‍ത്ഥാടകര്‍, ഗര്‍ഭിണികള്‍, ഹൃദയം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വൃക്ക തകരാറുകള്‍, പാരമ്പര്യ രക്ത വൈകല്യങ്ങള്‍ (സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ പോലുള്ളവ), ജന്മനാ ഉള്ളതോ അല്ലാത്തതോ ആയ രോഗങ്ങള്‍ക്കുള്ള രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവര്‍, വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ രോഗങ്ങളുള്ളവര്‍ ഉള്‍പ്പടെ ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് കോവിഡ്-19 വാക്സിന്‍ നിര്‍ബന്ധമാണ്. 18 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും കോവിഡ്-19 വാക്സിന്‍ മന്ത്രാലയം ശുപാര്‍ശ ചെയ്യുകയും എല്ലാ തീര്‍ത്ഥാടകരോടും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ഹജ്ജ് വാക്സിനുകളും ലഭ്യമാണ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറ നിര്‍വ്വഹിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മെനിംഗോകോക്കല്‍ (ACYW) വാക്സിന്‍ നിര്‍ബന്ധമാണെന്ന് എംഒപിഎച്ച് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഈ നിബന്ധന ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട്.

എല്ലാ ഖത്തരി തീര്‍ഥാടകരും പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമായ വാക്സിനുകള്‍ എടുക്കണമെന്നും ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍-റുമൈഹി ആവശ്യപ്പെട്ടു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളിലൂടെയോ പകര്‍ച്ചവ്യാധികളുടെ സാധ്യത കുറയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ യാത്രയ്ക്ക് വളരെ മുമ്പുതന്നെ ഡോക്ടറെ സമീപിക്കണമെന്നും യാത്രയില്‍ ആവശ്യത്തിന് മരുന്നുകള്‍ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഡോ.അല്‍-റുമൈഹി കൂട്ടിച്ചേര്‍ത്തു.

ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുമ്പും ഹജ്ജിനിടയിലും ശേഷവും പാലിക്കേണ്ട അവശ്യ ആരോഗ്യ, പ്രതിരോധ, വിദ്യാഭ്യാസ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗ വിശദമായി മനസിലാക്കാവുന്നതാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026