l o a d i n g

ഗൾഫ്

ജെപ്മാസ് പരപ്പനാട് നാട്ടൊരുമ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 1, 2025

ജിദ്ദ; ജിദ്ദയിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ ജെപ്മാസ് സംഘടിപ്പിച്ച പരപ്പനാട് നാട്ടൊരുമ ശ്രദ്ധേയമായി. ജിദ്ദയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ജെപ്മാസ് റമദാന്‍ റിലീഫ്, ചികിത്സ സഹായങ്ങള്‍ അടക്കമുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ വര്‍ഷവും ജിദ്ദയിലെ പരപ്പനങ്ങാടിക്കാരായ പ്രവാസികളെയും, കുടുംബങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് വാര്‍ഷിക സംഗമം സംഘടിപ്പിക്കാറുണ്ട്.

വാദി മുറയിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരപ്പനാട് നാട്ടൊരുമ സംഗമം ജെപ്മാസ് പ്രസിഡന്റ് തല്‍ഹത്തിന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ മുനീര്‍ നഹ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇബ്രാഹിമിന്റെയും ഇസ്ഹാക്കിന്റെയും നേതൃത്വത്തില്‍ ഷൂട്ടൗട്ട്, വടം വലി, ബൗളിംഗ് എന്നീ മത്സങ്ങള്‍ക്കു പുറമെ, കുട്ടികളെയും, സ്ത്രീകളെയും പങ്കെടുപ്പിച്ച് മറ്റു കായിക വിനോദങ്ങളും അരങ്ങേറി. കുട്ടികള്‍ക്കായി പ്രത്യേകം നടത്തിയ ക്വിസ് മത്സരത്തിന് അഷ്‌റഫ് പുളിക്കലകത്തിന്റെ മകള്‍ ആലിയ അഹലാം നേതൃത്വം നല്‍കി. കുട്ടികള്‍ അണിയിച്ചൊരുക്കിയ ഒട്ടനവധി കലാപരിപടികളും അരങ്ങേറി.

ജിദ്ദയിലെ പ്രമുഖ ഗായകന്മാര്‍ അണി നിരന്ന ഗാനസന്ധ്യയില്‍ ജെപ്മാസിന്റെ സ്വന്തം ഗായകന്മാരായ അഷ്‌റഫ്, യൂനുസ്, ഷൗക്കത്ത് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ശ്രീധ അനില്‍ കുമാര്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തവിരുന്നും ഏറെ ഹരം പകര്‍ന്നു. ജലീല്‍ പുളിക്കലകത്ത്, ബഷീര്‍ മണ്ടോടി, ഇസഹാക്ക്, റസാക്ക്, ശരീഫ് ചെട്ടിപ്പടി, നാസര്‍, ഷൗക്കത്ത്, ത്വല്‍ഹത്ത്, അഷ്റഫ് പുളിക്കലകത്ത്, ഷംസീര്‍ ചെട്ടിപ്പടി, യൂനുസ്, അഷ്‌റഫ്, ജലീല്‍ പുളിക്കലകത്ത്, ഷമീം ചെട്ടിപ്പടി, സിറാജ്, മുനീര്‍ കൊടപ്പാളി, അമീര്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജെപ്മാസ് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എഎം അബ്ദുല്ലക്കുട്ടി, ജപ്പാന്‍ കൊറിയന്‍ മാര്‍ട്ട് മാനേജര്‍ സൈനു വളാഞ്ചേരി, ഡോക്ടര്‍ റാഫി, റഫീഖ് കുളത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഇബ്രാഹിം സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026