l o a d i n g

കേരള

ബിൻസി ജോലിക്ക് വരില്ലെന്ന് സൂരജ് നഴ്സ് ഇൻ ചാർജിനെ വിളിച്ച് പറഞ്ഞു; ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതായി അയൽക്കാർ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2025

കുവൈറ്റിൽ മലയാളികളായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ സംഭവദിവസം ഇരുവരും വഴക്ക് ഉണ്ടായതായി അയൽവാസികൾ. രണ്ടുപേരും ഫ്ലാറ്റിൽ വച്ച് വഴക്ക് ഉണ്ടാക്കിയിരുന്നു. ബിൻസി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സ് ഇൻ ചാർജിനെ വിളിച്ച് ഇനി ബിൻസി ജോലിക്ക് വരില്ലെന്ന് സൂരജ് പറഞ്ഞു.

വഴക്ക് കേട്ട് ഫ്ലാറ്റിലേക്കു എത്തിയെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് സംശയം തോന്നിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയാണ് ഫ്ലാറ്റിലെ വാതിൽ തുറന്നതെന്നും അയൽവാസികൾ പറയുന്നു. ഇരുവരുടെയും മൃതദേഹം ഫര്‍വാനിയ ദജീജിലുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അബ്ബാസിയയിലെ ഫ്ലാറ്റിലാണ്, നഴ്‌സുമാരായ ഭാര്യയെയും ഭർത്താവിനെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. പൊലീസും ഫോറൻസിക് സംഘവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി.

കണ്ണൂർ നടുവിൽ പഞ്ചായത്തിലെ മണ്ഡളം സ്വദേശിയാണ് സൂരജ്. ഈസ്റ്റർ ആഘോഷിക്കാനാണ് സൂരജ് ജോൺ അവസാനമായി വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് കുവൈറ്റിലേക്ക് മടങ്ങിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സൂരജ് അമ്മ തങ്കമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്. രണ്ടുപേരും എറണാകുളത്തെ ബോർഡിങ്‌ സ്കൂൾ വിദ്യാർഥികളാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026