l o a d i n g

ഗൾഫ്

തൊഴില്‍ രംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തര്‍ - ഒമാന്‍ സംയുക്ത തൊഴില്‍ ഓഫീസ് ദോഹയില്‍ തുറന്നു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
May 2, 2025

ദോഹ:ദോഹയില്‍ പുതിയ ഖത്തര്‍-ഒമാന്‍ സംയുക്ത തൊഴില്‍ ഓഫീസ് തുറന്നു. ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ നജ്വ ബിന്‍ത് അബ്ദുല്‍ റഹ്‌മാന്‍ അല്‍-താനിയും ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് ബിന്‍ സലിം അല്‍ ഗമാരിയും ചേര്‍ന്നാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും വൈദഗ്ധ്യത്തിന്റെയും തൊഴില്‍ നടപടികളുടേയും കൈമാറ്റം കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ കാര്യാലയം. സമീപകാലങ്ങളില്‍ തൊഴില്‍ മേഖലയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുന്ന ഖത്തര്‍-ഒമാന്‍ ബന്ധത്തിന്റെ വിപുലീകരണമാണ് പുതിയ ഓഫീസ് എന്ന് ഷെയ്ഖ നജ്വ അഭിപ്രായപ്പെട്ടു.

തൊഴിലുടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയനിര്‍മ്മാണം നടത്തുന്നതിലും ഇരുമന്ത്രാലയങ്ങളും ഇതിനകം സാങ്കേതിക പരിജ്ഞാനം പങ്കുവെക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഭാവിയില്‍ രണ്ട് മന്ത്രാലയങ്ങളും റിക്രൂട്ട്‌മെന്റ്, പരിശീലന സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുമെന്നും ഖത്തറിലെ വിപണിക്ക് അനുസൃതമായി ഒമാനികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിച്ച് ഒമാനി യുവാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ നല്‍കുമെന്നും ഖാലിദ് ബിന്‍ സലിം അല്‍ ഗമാരി പറഞ്ഞു. സുസ്ഥിര സാമ്പത്തിക, സാമൂഹിക സംയോജനത്തിനായുള്ള ജിസിസി ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പൗരന്മാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ ഉറപ്പാക്കാനുള്ള ഒമാന്റെ ദൃഢനിശ്ചയം അ്ദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ നീക്കമാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രൊഫഷണല്‍, വികസന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഖത്തറിലെ ഒമാന്‍ അംബാസഡര്‍ അമ്മാര്‍ ബിന്‍ അബ്ദുല്ല അല്‍-ബുസൈദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026