l o a d i n g

കേരള

ഐ.ആര്‍.എം.യു ജില്ലാ സമ്മേളനം തുടങ്ങി, ഔദ്യോഗിക ഉദ്ഘാടനം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2025

കോഴിക്കോട്: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (IRMU) കോഴിക്കോട് ജില്ലാ സമ്മേളനം കായിലാണ്ടി(അകലാപ്പുഴ ലേക് വ്യൂ പാലസ്)യില്‍ ആരംഭിച്ചു. ഇന്നു വൈകീട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. നാളെ മെ 3 ന് കാലത്ത് 10 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംപി, കെ.പി.കുഞ്ഞമ്മത്കുട്ടി എം.എല്‍.എ , കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫില്‍, എം.പി. ഷിബു, ടി.ടി.ഇസ്മയില്‍, സി.ആര്‍. പ്രഫുല്‍ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആര്‍.എം.യു സംസ്ഥാന പ്രസിസന്റ് പി.കെ.ഹാരിസ് തുടങ്ങി പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് മീഡിയ ഓപ്പണ്‍. ഫോറം നടക്കും. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതരണം പൊതു ചര്‍ച്ച മറുപടി എന്നിവക്ക് ശേഷം പത്രപ്രവര്‍ത്തകരായ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശുപത്രി ചികിത്സക്ക് ഇളവുകള്‍ നല്‍കുന്ന പദ്ധതി, അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ നടക്കും.

മാധ്യമ രംഗത്ത് രാപ്പകല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, വാര്‍ത്തകള്‍ ഉറവിടത്തില്‍ നിന്ന് തന്നെ വെരിഫൈ ചെയ്തശേഷം ചൂടാറാതെ ജനങ്ങളിലെത്തിക്കാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ ഈ മേഖലയില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളോ ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളാ നിലവില്ല. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, സതീഷ് ബാലുശ്ശേരി, രവി എടത്തില്‍, സി.എ.റഹ്‌മാന്‍, ധ്രുവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026