l o a d i n g

കേരള

മെഡിക്കൽ കോളേജിലെ അപകടം: 'പൊട്ടിത്തെറിച്ചത് UPS, മരണങ്ങൾ പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കും'

Thumbnail
Publisher By     Staff Reporter
May 3, 2025

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഷോർട്ട് സർക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 151 രോഗികളാണ് ഉണ്ടായിരുന്നു. 114 പേർ നിലവിൽ ഇവിടെ തന്നെ ചികിത്സയിൽ തുടരുന്നുണ്ട്. 37 പേർ മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് മാറ്റിയതന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചു മരണങ്ങളാണ് ഉണ്ടായത്. ഇതിൽ ഒരാൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മരണങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കും. മറ്റു മെഡിക്കൽ കോളേജിൽ നിന്നും എത്തുന്ന വിദഗ്ദ സംഘമാണ് പഠനം നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് തന്നെ വൈദ്യുതി കണക്ഷൻ നൽകും. അതുവരെ പഴയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തിക്കും. ഇതിനായി സജ്ജീകരണങ്ങൾ നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവില്ല. എമർജൻസി എക്സിറ്റ് പൂട്ടിയിരുന്നു എന്നുൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026