l o a d i n g

ഗൾഫ്

വാഹനം ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിച്ചു; മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് മാതാവും മരണപ്പെട്ടിരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 3, 2025

അറാര്‍ :വാഹന അപകടത്തെ തുടര്‍ന്ന് അറാര്‍ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപെട്ട ഹൈദരാബാദ് സ്വദേശി നെര്‍സ റെഡിയുടെ (52) മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് അറാര്‍ പ്രവാസി സംഘം നാട്ടിന്‍ എത്തിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി അറാറിലെ ബലദിയ(മുന്‍സിപാലിറ്റി)യില്‍ നഗര സൗന്ദര്യ വല്‍ക്കരണ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന നര്‍സ റെഡി മന്‍സൂരിയ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആണ് അപകടം ഉണ്ടായത്. നെസര്‍സയെ ഇടിച്ച വാഹനം ഇടിച്ച് തെറുപ്പിച്ചശേഷം നിര്‍ത്താതെ കടന്നു കളയുകയായിരുന്നു. ഇതു വരെ വാഹനത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അറാര്‍ മെഡിക്കല്‍ ടവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് നേതൃത്വം നല്‍കിയ അറാര്‍ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടും ലോക കേരള സഭ അംഗവുമായ സക്കീര്‍ താമരത്ത് ഏറ്റു വാങ്ങി അറാര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. അറാര്‍ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല , ജനറല്‍ സെക്രട്ടറി ഷാജി ആലുവ, നര്‍സ റെഡിയുടെ സുഹൃത്തുക്കളും നാട്ടുകാരും കൂടെ ഉണ്ടായിരുന്നു
അറാറില്‍ നിന്നും സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ റിയാദില്‍ എത്തിച്ച മൃതദേഹം റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ഹൈദ്രാബാദില്‍ എത്തിച്ചു ഇന്ന് പുലര്‍ച്ചെ വീട്ടില്‍ എത്തിയ മൃതദേഹം തെംബരപേട്ട സ്മശാനത്തില്‍ സംസ്‌കരിച്ചു.

ഇതിനിടയില്‍ നെര്‍സ റെഡി മരണപ്പെട്ട് പത്താംനാള്‍ അമ്മ ഹാന്‍ മക്ക ഹൃദയാഘാതം മൂലം മരണപെട്ടിരുന്നു. രാജ റെഡിയാണ് പിതാവ്. ലത ഭാര്യയും നവ്യ ഏക മകളുമാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026