l o a d i n g

കേരള

കെ.പി.സി.സി പ്രസിഡന്റ്: കെ. സുധാകരന്റെ സ്ഥാനത്തേക്ക് സണ്ണി ജോസഫോ, ആന്റോ ആന്റണിയോ?, തീരുമാനം ഉടന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2025

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കെ.പി.സി.സി പ്രസിഡന്റ് മാറ്റ ചര്‍ച്ച വീണ്ടും സജീവം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്‍പായി മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. രണ്ടു മാസം മുമ്പ് തലപ്പത്തെ അഴിച്ചുപണിക്ക് നീക്കം തുടങ്ങിയെങ്കിലും പ്രസിഡന്റ് കെ. സുധാകരന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചകളാണ് കൃത്യമായ പേരും സമവാക്യങ്ങളുമടക്കം നിര്‍ണയിച്ച് പുനരാംരംഭിച്ചത്. സണ്ണി ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി എന്നീ പേരുകളാണ് ഇപ്പോള്‍ സജീവമായുള്ളത്. കെ. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ച് ഹൈകമാന്‍ഡ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എന്നാണ് വിവരം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക യു.ഡി.എഫ് യോഗം ചേരുമ്പോഴാണ് സുധാകരന്‍ അതില്‍ പങ്കെടുക്കാതെ ഡല്‍ഹിയിലേക്ക് പോയത്.

'അധ്യക്ഷ സ്ഥാനം മാറേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ഹൈക്കമാന്‍ഡിന്റെ ഏതു തീരുമാനവും അംഗീകരിക്കും. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുക്കുന്നുമോ അത് ശിരസാ വഹിക്കും. താനല്ല, അവരാണ് മാറ്റേണ്ടത്. ഹൈകമാന്‍ഡ് തീരുമാനം തന്റെ അന്തിമ തീരുമാനം കൂടിയായിരിക്കുമെന്നും സുധാകരന്‍ ഹൈക്കമാന്‍ഡുമായുള്ള കൂടുക്കാഴ്ചക്കു ശേഷം പറഞ്ഞിരുന്നു.

ഡല്‍ഹി കൂടിക്കാഴ്ചയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടെങ്കിലും അതംഗീകരിച്ചില്ലെന്നാണ് സൂചന. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഹൈകമാന്‍ഡ് തീരുമാനമുണ്ടാകും. എ.ഐ.സി.സി നേതൃപദവിയിലേക്ക് കെ. സുധാകരനെ ഉയര്‍ത്തിയ ശേഷമാകും അധ്യക്ഷസ്ഥാനത്ത് നിന്നുള്ള മാറ്റമെന്ന് പറയുന്നു. മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026