l o a d i n g

കേരള

മലബാറിലെ ആദ്യകാല ഫാര്‍മസിസ്റ്റ് കുഞ്ഞിമൊയ്തു നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2025

തിരൂര്‍: മലബാറിലെ ആദ്യകാല രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റും തിരൂര്‍ മെഡിക്കല്‍ സ്റ്റോര്‍ സാരഥിയുമായ തയ്യില്‍ കിഴക്കേതില്‍ കുഞ്ഞിമൊയ്തു (93) എന്ന കുഞ്ഞിപ്പ (ടി.കെ. കുഞ്ഞിപ്പ) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. യാഹു മൊല്ലാക്ക, വെട്ടം അബ്ദുല്ല ഹാജി, മമ്മി സാഹിബ് എന്നിവരുടെ കീഴില്‍ മത വിദ്യാഭ്യാസം നേടിയ കുഞ്ഞിപ്പ വാരണാക്കര സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആറ് ഏഴ് ക്ലാസുകള്‍ തിരൂര്‍ എം യു പി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ശേഷം, 1954 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു ഡി ഫാം കരസ്ഥമാക്കി. ഈ കോഴ്‌സ്, പഠന സമയത്ത് മദ്രാസിലെ ഇസ്ഉദ്ദീന്‍ മൗലവിയുടെ ക്ലാസുകളിലൂടെ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാ യി. 1957 ല്‍ തിരൂര്‍ കോര്‍ട്ട് റോഡില്‍ 'തിരൂര്‍ മെഡിക്കല്‍ സ്റ്റോഴ്‌സ്' എന്ന പേരില്‍ ഫാര്‍മസി തുടങ്ങി. വിവിധ മത സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു. 1968-70 കാലഘട്ടങ്ങളില്‍ നടുവിലങ്ങാടി ഹിദായത്ത് സിബിയാന്‍ മദ്രസ കമ്മിറ്റി ഖജാന്‍ജി ആയി. മലബാര്‍ മുസ്ലിം അസോസിയേഷന്‍ MMA ലെ മെമ്പര്‍ഷിപ്, തിരൂര്‍ MDPS കമ്മിറ്റി മെമ്പര്‍, തിരൂര്‍ ഇസ്ലാമിക് സെന്റര്‍ പ്രഥമ കമ്മിറ്റി മെമ്പര്‍, തിരുര്‍ മസ്ജിദ് സഫ പ്രഥമ സകാത് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.

പിതാവ് സൂപ്പികുട്ടി കുരിക്കള്‍. മാതാവ് പെരിങ്ങാട്ടോടി ഫാത്തിമ. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: ടി കെ ജമീല, പരേതയായ സഫിയ, സുബൈദ, ആരിഫ, സാജിത, ഡോ. അലി അഷ്റഫ്, സിദ്ധീഖ്, ഡോ. മുഹമ്മദ് യഹ്യ (പെരിന്തല്‍മണ്ണ കിംസ് അല്‍ ശിഫ ഹോസ്പിറ്റല്‍), അഡ്വ മുഹമ്മദ് അസ്ലം (ദുബായ് ഇസ്ലാമിക് ബാങ്ക്), മുഹമ്മദ് യാസിര്‍ (ഖത്തര്‍ പെട്രോളിയം). മരുമക്കള്‍ - പരേതനായ കുന്നോല ബദിയുസ്സമാന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ വടക്കാഞ്ചേരി, ആനമങ്ങാടാന്‍ അബ്ദുല്‍ ജലീല്‍ പട്ടിക്കാട്, മുഹമ്മദ് കുട്ടി വാണിയമ്പലം, അസ്‌കറലി കൊണ്ടോട്ടി, ജാസ്മിന്‍ കണ്ണൂര്‍, ഡോ.ഫൗസിയ കിംസ് അല്‍ശിഫ, ഡോ. സമീറ മുഹമ്മദ് കല്പ്പറ്റ, സുമേഹ കോഴിക്കോട്
സഹോദരങ്ങള്‍ : പരേതനായ ടികെ അബൂബക്കര്‍ എന്ന ബാവ, ഡോ. മുഹമ്മദ് കുട്ടി കുരിക്കള്‍, കെ അബ്ദുറഹ്‌മാന്‍, മര്‍ഹൂം ആയിശ, ഫാത്തിമ (പാത്തുമോള്‍).

മയ്യത്ത് നമസ്‌ക്കാരം ഇന്ന് (ഞായാറഴ്ച) വൈകീട്ട് 4.30ന് നടുവിലങ്ങാടി ജുമാമസ്ജിദില്‍ വെച്ചു നടക്കും. ശേഷം നടുവിലങ്ങാടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026