l o a d i n g

കേരള

ഹജ്ജ് 2025: ആദ്യ വിമാനം മെയ് 10ന് കരിപ്പൂരില്‍ നിന്നും പുറപ്പെടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2025

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലര്‍ച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ ഹാജിമാര്‍ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീര്‍ത്ഥാടകര്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോര്‍ട്ട് ചെയ്യണം. ഹാജിമാര്‍ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തലെ പില്ലര്‍ നമ്പര്‍ 5-ന് സമീപമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാര്‍ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതാണ്. മെയ് 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീര്‍ത്ഥാടകര്‍ കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്.

കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂര്‍ എംബാര്‍ക്കേഷന്‍ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീര്‍ത്ഥാടകരും കര്‍ണ്ണാടകയില്‍ നിന്നുള്ള 73 തീര്‍ത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീര്‍ത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരില്‍ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാര്‍ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോര്‍ട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീര്‍ത്ഥാടകര്‍ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
എല്ലാ ഹജ്ജ് തീര്‍ത്ഥാടകും ആദ്യം എയര്‍പാര്‍ട്ടിലെ രജിസ്‌ട്രേഷന്‍ കൗണ്ടറിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എയര്‍പോര്‍ട്ടിലെത്തി രജിസ്റ്റര്‍ ചെയ്ത് ലഗേജുകള്‍ എയര്‍ലൈന്‍സിന് കൈമാറിയതിന് ശേഷമാണ് ഹാജിമാര്‍ ഹജ്ജ് ക്യാമ്പിലെത്തുന്നത്. കൊച്ചി എംബാര്‍ക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.

കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ ഹജ്ജ് ഹൗസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹഷം അഹ്‌മദ് പര്‍ക്കാര്‍, അഹ്‌മദ് ഷൈഖ്, അബ്ദുല്‍ വാഹിദ് മുഖദ്ദം എന്നിവരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി ഹജ്ജ് ഹൗസിലെത്തിയത്. ഹജ്ജ് ഹൗസില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കായി പ്രത്യേകം ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് (ചൊവ്വ) ഫ്‌ളൈറ്റ് ബുക്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യ ബുക്കിംഗ് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് നിര്‍വ്വഹിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഇന്‍ചാര്‍ജ് ഹഷം അഹ്‌മദ് പര്‍ക്കാര്‍, പി.കെ. അസ്സയിന്‍, പി.കെ.മുഹമ്മദ് ഷഫീക്ക്, കെ.പി നജീബ്, എന്‍.പി. സൈതലവി, സിറാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് ഓഫീസില്‍ ആദ്യ ഫ്ളൈറ്റ് ബുക്കിംഗ് പ്രവര്‍ത്തനങ്ങള്‍ അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് നിര്‍വ്വഹിക്കുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026