പാലക്കാട്: ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗിലെ വനത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മംകോട് കറുവാന്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ട്.
കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടില്‍ നിന്ന് പോയത്. വനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ വിവരം ഗുല്‍മാര്‍ഗ് പോലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചതാണോ എന്നു സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.
Related News