l o a d i n g

കേരള

ഭീകരതയ്‌ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കണം -വിസ്ഡം സ്റ്റുഡന്റസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2025

പെരിന്തല്‍മണ്ണ: രാജ്യസുരക്ഷക്ക് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ജനവിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച
ഈവനിങ് ഈവ് ആവശ്യപ്പെട്ടു. ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ത്ഥി കാലം എന്ന പ്രമേയത്തില്‍ മെയ് 11ന് ഞായറാഴ്ച പെരിന്തല്‍മണ്ണ എക്‌സിബിഷന്‍ ഗ്രാണ്ടില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സൊല്യൂഷന്‍ ഈവനിംഗ് ഈവ് സംഘടിപ്പിച്ചത്.

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും വിദ്യാര്‍ഥികള്‍ക്കിടയിലെ അധാര്‍മിക പ്രവണതകള്‍ക്ക് പ്രതിരോധം തീര്‍ക്കുവാനുമാണ് സൊല്യൂഷന്‍ സംഘടിപ്പിച്ചത്.

സൊല്യൂഷന്‍ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യൂ മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അല്‍ഹികമി, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറര്‍ ഡോ.അന്‍ഫസ് മുക്രം, യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി പി നസീഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഷീദ് മാസ്റ്റര്‍ കാരപ്പുറം, സുബ്ഹാന്‍ അല്‍ഹികമി, സഫ്വാന്‍ ബറാമി അല്‍ഹികമി,
ഫിറോസ്ഖാന്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി, ഷമീര്‍ മദീനി, യു മുഹമ്മദ് മദനി, മൂസ സ്വലാഹി കാര, ശുറൈഹ് സലഫി, ഷാഫി സ്വബാഹി, ജസീല്‍ മദനി കൊടിയത്തൂര്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

ഇന്ന് (വ്യാഴം) 'എ ഐ യുഗം' വൈജ്ഞാനിക സമ്മേളനം ഡോ. ആബിദ് ഹുസൈന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. വ്യത്യസ്ത വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകള്‍, വിഷ്വല്‍ തിയേറ്റര്‍, ഡീടോക്‌സ് ജംഗ്ഷന്‍, ഖുര്‍ആന്‍ കണക്ട്, എന്‍വിഷന്‍, ഓഡിയോ സ്റ്റുഡിയോ, ഫണ്‍ സോണ്‍, ലിറ്റില്‍ സൈന്റിസ്റ്റ്, ടാലന്റ് ഷോ, സയന്‍സ് പാര്‍ക്ക്, കരിയര്‍ കഫെ, സ്‌കില്‍സ് വില്ല എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഫോട്ടോ:

വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള ' സൊല്യൂഷന്‍ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026