l o a d i n g

കേരള

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍നിന്നുള്ള ആദ്യ സംഘത്തിന് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 10, 2025

മലപ്പുറം: ഹജ്ജ് കര്‍മത്തിനായി സംസ്ഥാനത്തുനിന്നുള്ള തീര്‍ഥകരുടെ യാത്രക്ക് തുടക്കം. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്ഡ ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് യാത്രയായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തില്‍ 172 അംഗ സംഘം വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് യാത്രതിരിച്ചത്. ഇവരില്‍ 95 വനിതകളും 77 പുരുഷന്മാരുമാണുള്ളത്. ശനിയാഴ്ച വൈകീട്ട് 4.30നാണ് കരിപ്പൂരില്‍നിന്നുള്ള രണ്ടാമത്തെ വിമാനം. ഇതില്‍ 87 പുരുഷന്മാരും 86 വനിതകളുമുള്‍പ്പെടെ 173 പേരാണ് യാത്രയാകുന്നത്. ഞായറാഴ്ച മുതല്‍ 15 വരെ മൂന്നു വിമാനങ്ങളും 16 മുതല്‍ 21 വരെ രണ്ടു വിമാനങ്ങളും യാത്രയുടെ അവസാന ദിവസമായ 22ന് ഒരു വിമാനവുമാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തുക. ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ ലഗേജി 30 കിലോ ആണ് അനുവദിച്ചിരിക്കുന്നത്. ഈ നിയന്ത്രണം് 12 വരെ തുടരും.

കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. യുദ്ധ ഭീഷണി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ നിലനില്‍ക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്ന് തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ ലഗേജിന്റെ ഭാരത്തില്‍ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സൗദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി സംസാരിച്ചു. ആദ്യ സംഘത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ക്കുള്ള ബോര്‍ഡിങ്ങ് പാസ് അഹ്‌മദ് ദേവര്‍കോവില്‍ എം.എല്‍.എ കൈമാറി. ടി.വി ഇബ്‌റാഹീം എം.എല്‍.എ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാരേഖകള്‍ കൈമാറി. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍ കുട്ടി, എം.എസ് അനസ് ഹാജി, ഒ.വി ജാഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, മുഹമ്മദ് സക്കീര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി രവീന്ദ്രന്‍, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, വി.പി അനില്‍, എ.പി അബ്ദുല്‍ വഹാബ്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി.കെ.സി അബ്ദു റഹ്‌മാന്‍, കെ.എം മുഹമ്മദ് ഖാസിം കോയ, കബീര്‍ നെടിയിരുപ്പ്, ശോഭാ അബൂബക്കര്‍ കോഴിക്കോട്, ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.ഐസ് (റിട്ട), എയര്‍ ഇന്ത്യ എക്‌സപ്രസ്സ് മാനേജര്‍ സുജിത്ത് ജോസഫ്, അലി വെട്ടേടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് സ്വാഗതവും മെമ്പര്‍ അഷ്‌കര്‍ കോറാട് നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026