തൊടുപുഴ: ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ ഒരു കടുംബത്തിലെ 4 പേര്‍ വീടിന് തീപിടിച്ച് മരിച്ചതായി സംശയിക്കുന്നു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവര്‍ മരിച്ചതായാണ് നിഗമനം. ഇതില്‍ അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രണ്ട് ശരീരാവശിഷ്ടങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാമെന്നാണ് പോലീസ് നിഗമനം. പൊലീസും അഗ്‌നിരക്ഷാ സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. ഫൊറന്‍സിക്കിന്റെ സാന്നിധ്യത്തില്‍ നാളെ കൂടുതല്‍ പരിശോധന നടത്തും.
Related News