l o a d i n g

കായികം

മാസ്റ്റേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോക്സ്റ്റര്‍സ് ജേതാക്കളായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
May 12, 2025

റിയാദ് : ഒരു മാസം നീണ്ടു നിന്ന സതീഷ് മെമോറിയാല്‍ മാസ്റ്റേഴ്‌സ് കപ്പ് ക്രക്കറ്റ് ടൂര്‍ണമെന്റില്‍ റോക്സ്റ്റര്‍സ് ജേതാക്കളായി. ഇലവന്‍ ഡക്ക്‌സ് ടീമിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് റോക്സ്റ്റാര്‍സ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. റിയാദിലെ പ്രമുഖരായ പതിനാറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. എക്‌സിറ് 18 ലെ കെ സി എ ഗ്രൗണ്ടില്‍ വെള്ളിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇലവന്‍ ഡക്ക്‌സ് 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോക്സ്റ്റര്‍സ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. റോക്സ്റ്റര്‍സിന്റെ സാദിഖ് ആണ് ഫൈനലില്‍ പ്ലയെര്‍ ഓഫ് ദി മാച്ച്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അനസ് ( ഇലവന്‍ ഡക്ക്‌സ് ), മികച്ച ബാറ്റര്‍ ബിപിന്‍ സുരേഷ് ( ഇലവന്‍ ഡക്ക്‌സ് ), മികച്ച ബൗളര്‍ ആക്കിബ് ( ഇലവന്‍ ഡക്ക്‌സ് ), മികച്ച ഫീല്‍ഡര്‍ മൂസ ( ഇലവന്‍ ഡക്ക്‌സ് ), മികച്ച അമ്പയര്‍ ബിനീഷ് ( റോക്സ്റ്റാര്‍സ് ) എന്നിവരെ തിരഞ്ഞെടുത്തു. എന്‍ എം സി ഇ ലോജിസ്റ്റിക്‌സ് എം ഡി മുഹമ്മദ് ഖാന്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ റണ്ണേഴ്‌സ് ആയ ഇലവന്‍ ഡക്ക്‌സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍മാരായ സാനു മാവേലിക്കാരെ, പ്രിന്‍സ് തോമസ്, മാസ്റ്റേഴ്‌സ് പി ആര്‍ ഒ ജോര്‍ജ് കെ ടി, ഖലീല്‍ എന്നിവര്‍ സമ്മാനിച്ചു.
മാസ്റ്റേഴ്‌സ് മാനേജര്‍ ഷാബിന്‍ ജോര്‍ജ്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ അബ്ദുല്‍കരീം, ചീഫ് അമ്പയര്‍ അമീര്‍ മധുര്‍, സ്‌പോണ്‍സറായ സുരേഷ്, മറ്റു അമ്പയര്‍മാരായ ജാക്ക്‌സണ്‍, സുധീഷ്, സൈദ് കമല്‍, രാഹുല്‍ എന്നിവര്‍ മറ്റു ട്രോഫികളും സമ്മാനങ്ങളും നല്‍കി. ചടങ്ങില്‍ മാസ്റ്റേഴ്‌സ് അംഗങ്ങളായ സജാദ്, ഖൈസ്, സജിത്ത്, സുല്‍ത്താന്‍, ഇജാസ്, അഖില്‍, അജ്മല്‍, ഷാഹിദ്, അര്‍ഷാദ്, ജിലിന്‍, അമീര്‍, പ്രമോദ്, അനന്ദു തുടങ്ങിയവരും സംബന്ധിച്ചു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026