l o a d i n g

കേരള

കളമശ്ശേരി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന് ജുബൈല്‍ കെഎംസിസി ധനസഹായം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 13, 2025

കളമശ്ശേരി:സൗദി കെഎംസിസി ജുബൈല്‍ കേന്ദ്ര കമ്മിറ്റി റമദാന്‍ 2025 റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അര്‍ബുദ രോഗ നിര്‍ണ്ണയം തുടങ്ങി ചികില്‍സാ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന് ധന സഹായം നല്‍കി.

കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയര്‍മാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി സിറാജ് ആലുവയില്‍ നിന്നും ഏറ്റുവാങ്ങി. കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അല്‍കോബാര്‍ കെഎംസിസി സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ അഷറഫ് പാനായിക്കുളം, ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അമീറലി ചിറയം എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെന്ററുകളും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍ അടക്കം ജീവകാരുണ്യ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എ ആര്‍ സലാം ആലപ്പുഴ, ബഷീര്‍ വെട്ടുപാറ, അസീസ് ഉണ്ണിയാല്‍, ഷിബു കവലയില്‍ പല്ലാരിമംഗലം എന്നിവര്‍ അറിയിച്ചു.

ഫോട്ടോ: സൗദി ജുബൈല്‍ കെഎംസിസിയുടെ കളമശ്ശേരി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിനുള്ള ധന സഹായം സിറാജ് ആലുവയില്‍ നിന്നും മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഏറ്റുവാങ്ങുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026