l o a d i n g

കായികം

ജിദ്ദ സോക്കര്‍ ഫെസ്റ്റ് ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി, സെമി ഫൈനല്‍ വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 14, 2025

ജിദ്ദ: ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2025 ന്റെ ആവേശകരമായ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു. ഇനി അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കുന്നത് സെമി ഫൈനല്‍ പോരാട്ടങ്ങളാണ്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ വെറ്ററല്‍ വിഭാഗത്തില്‍ ചാമ്‌സ് എഫ് സി സെമി ഫൈനലില്‍ പ്രവേശിച്ചു. സീനിയര്‍ വിഭാഗത്തിലെ രണ്ടാം മത്സരത്തില്‍ സംസം എഫ് സി അല്‍മദിന റെസ്റ്റോറന്റ് എതിരില്ലാത്ത ഒരു ഗോളിന് അല്‍ അംരി ഗ്രൂപ്പ് തബൂക്കിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന മൂന്നാം മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റീം എഫ് സി യാമ്പു എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക് ബ്ലാക്ക്‌ഹോക്ക് എഫ് സിയെയും നാലാം മത്സരത്തില്‍ അബീര്‍ എക്‌സ്പ്രസ്സ് ക്ലിനിക് ഒരു ഗോളിന് സിന്‍ഡല്‍ എഫ് സിയെയും പരാജയപ്പെടുത്തി.

മെയ് 16 നു വെള്ളിയാഴ്ച വെറ്ററല്‍ വിഭാഗത്തില്‍ ആദ്യ സെമിയില്‍ ഷീറ ലാടീന്‍ സീനിയേഴ്‌സ് ജെ എസ് സി എഫ് സി സോക്കര്‍ എഫ് സി യെയും, ജിദ്ദ ഫ്രെണ്ട്‌സ് വെറ്ററന്‍സ് ക്ലബ് ചാമ്‌സ് എഫ് സി യെയും സീനിയര്‍ വിഭാഗത്തില്‍ സമ യുണൈറ്റഡ് ട്രെഡിങ് ഇതിഹാദ് എഫ് സി അബീര്‍ എക്‌സ്പ്രസ്സ് ക്ലിനിക് എഫ് സി യെയും, സംസം എഫ് സി റെസ്റ്ററന്റ് മദീന റീം എഫ് സി യാമ്പു വിനെയും നേരിടും.

ഫിറോസ് ചെറുകോട്, മുജീബ് റീഗള്‍, ചെറി, നിസാം മമ്പാട് സിഫ് ജനറല്‍ സെക്രട്ടറി, നിസാം പാപ്പറ്റ സിഫ് ട്രഷറര്‍, സുല്‍ഫികര്‍ ഏഷ്യന്‍ ടൈംസ്, സൗഫര്‍ റീം അല്‍ ഉല, ഇസ്മായില്‍ ജിദ്ദ കെഎംസിസി ചെയര്‍മാന്‍, ബാവ മൗസി അവില്‍ മില്‍ക്ക്, ശംസാദ് സമ ട്രെഡിങ് കമ്പനി, സക്കീര്‍ ഹുസൈന്‍, മുസ്തഫ വിജയ് മസാല, ഷാഫി പവര്‍ ഹൗസ്, അയൂബ് മാഷ് അല്‍ മാസ്, നൗഫല്‍ വണ്ടൂര്‍ തുടങ്ങി ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, കായിക ബിസിനസ്സ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ മുഖ്യാഥിതികളായി ടീമംഗങ്ങളെ പരിചയപ്പെടുന്നതില്‍ പങ്കാളികളായി.

ഫോട്ടോ:സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച യാമ്പു റീം എഫ് സി ടീം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026