കല്‍പറ്റ: റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നു വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്. വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടിലാണ് അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നു വീണത്. രാത്രി രണ്ടരയോടെയായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചു വരുന്നു.
Related News