l o a d i n g

കേരള

നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം - സിജി സമ്മര്‍ ക്യാമ്പ് സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2025

ആലപ്പുഴ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യാ(CIGI)യും ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 12 കൂട്ടായ്മയും ചേര്‍ന്ന് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ഇലിപ്പക്കുളം BILP സ്‌കൂളില്‍ സംഘടിപ്പിച്ച *നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം*എന്ന പ്രമേയത്തിലുള്ള ദ്വിദിന സമ്മര്‍ ക്യാമ്പ് സമാപിച്ചു.

രണ്ടു നാള്‍ നീണ്ട സമ്മര്‍ ക്യാമ്പില്‍ നൂറോളം കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളിലെ നേതൃ പാടവവും സര്‍ഗ്ഗാത്മക- ആശയവിനിമയ കഴിവുകളും വികസിപ്പിക്കാനും, ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാനുമുതകുന്ന വിവിധ പരിശീലന പരിപാടികളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അന്‍ഷാദ് അതിരമ്പുഴ, നിയാസ് ഷെരീഫ്, ഷാനിമോള്‍ ആലപ്പുഴ, മുഹമ്മദ് അലി പൊന്നാട്, ചിത്ര പുരാഹരന്‍, സജീര്‍ കായംകുളം, എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

കുട്ടികള്‍ക്കായി, വിഭവ സമൃദ്ധമായ ഭക്ഷണവുമൊരുക്കിയിരുന്നു. ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കായി ഒരുക്കിയ പ്രത്യേക സെഷനില്‍ നിയാസ് ഷെരീഫ് വിശദമായി സംസാരിച്ചു. ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 12 മെമ്പര്‍ സല്‍മാന്‍ പൊന്നേറ്റില്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടിക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, ബാഗ് എന്നിവ, സിജി ഇലിപ്പക്കുളം കറ്റാനം ചാപ്റ്റര്‍ പ്രസിഡന്റ് സിജെ വാഹിദ് ചെങ്ങാപ്പള്ളി,
സെക്രട്ടറി സുഹൃവര്‍ദി, കോ ഓര്‍ഡിനേറ്റര്‍ നാസര്‍ താങ്കുഴി, സിജി ആലപ്പുഴ ഭാരവാഹികളായ മുഹമ്മദ് അലി പൊന്നാട്, ദ.ഷാജഹാന്‍ ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സല്‍മാന്‍ പൊന്നേറ്റില്‍, എന്നിവര്‍ വിതരണം ചെയ്തു.

നൂഹ് തുണ്ട് പറമ്പില്‍, ഷുഹൈബ് മണ്ണാമ്പറമ്പില്‍, ഷാനവാസ് താന്നിക്കല്‍, അഷ്റഫ് തോട്ടാശേരി, റഷീദ് വിളയില്‍, മൈതീന്‍ നാടാലയില്‍, ഉബൈസ് കണ്ടത്തില്‍, സുഹൈല്‍ ഹസ്സന്‍, യാസീന്‍ വല്ലാറ്റില്‍, ജലീല്‍ അരീക്കര,നസീര്‍ നാടാല എന്നിവര്‍ പങ്കെടുത്തു. രണ്ടു വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ സമ്മര്‍ ക്യാമ്പ് ഒരുക്കാന്‍ ഒപ്പം നിന്ന ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സല്‍മാന്‍ പൊന്നേറ്റലിനു ചടങ്ങില്‍ ആദരവ് നല്‍കി.

സിജി കറ്റാനം ചാപ്റ്റര്‍ സെക്രടറി സുഹൃവര്‍ദി, മുഹമ്മദ് അലി പൊന്നാട്, നിയാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് സല്‍മാനെ പൊന്നാട അണിയിച്ചു ആദരിച്ചു.
സിജിയും ഭരണിക്കാവ് വാര്‍ഡ് 12 ാം ചേര്‍ന്ന് ഒരുക്കിയ സമ്മര്‍ ക്യാമ്പ് മികച്ച അനുഭവം സമ്മാനിച്ചതായി കുട്ടികള്‍ പറഞ്ഞു. ഇനിയൊരു ക്യാമ്പ് സംഘടിപ്പിച്ചാല്‍ നിങ്ങള്‍ വരുമോ എന്ന ചോദ്യത്തിന് ഉറപ്പായും എന്ന് കുട്ടികള്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കി. സിജി ഇലിപ്പക്കുളം കറ്റാനം ചാപ്റ്റര്‍ പ്രസിഡന്റ് സിജെ വാഹിദ് ചെങ്ങാപ്പള്ളി നന്ദി പറഞ്ഞു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026