l o a d i n g

കേരള

സമസ്തയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ, 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2025

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് മദ്രസ്സകളില്‍ സ്‌പെഷ്യല്‍ അസംബ്ലിയും ലഹരിക്കെതിരെ പ്രതിജ്ഞയും നടത്തി. 12 ലക്ഷത്തോളം വിദ്യാര്‍ഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും കമ്മിറ്റി ഭാരവാഹികളും സ്‌പെഷ്യല്‍ അസംബ്ലിയില്‍ അണി ചേര്‍ന്നു. സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,992 മദ്രസകളിലാണ് ഇന്ന് സ്‌പെഷ്യല്‍ അസംബ്ലി ചേര്‍ന്നതും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തതും. മുഅല്ലിംകളുടെയും മാനേജിങ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അസംബ്ലിയോടാനുബന്ധിച്ച് ലഹരിക്കെതിരെ നടന്ന മെഗാ ഒപ്പ് ശേഖരണത്തില്‍ 10 ലക്ഷം പേര്‍ പങ്കാളികളായി.

മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിപണനവും ഉപയോഗവും പൂര്‍ണ്ണമായും നിരോധിക്കണമെന്നും ലഹരിക്കെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമസ്ത നേതാക്കള്‍ മുഖ്യ മന്ത്രിക്ക് സമര്‍പ്പിക്കും. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വ്യാപകമായ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
സദര്‍ മുഅല്ലിംകളുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ ഡോക്യൂമെന്ററി യുടെ പ്രദര്‍ശനവും ബോധവത്കരണ ക്ലാസിനോടാനുബന്ധിച്ചു നടക്കും. സമസ്ത യുടെയും പോഷക സംഘടനകളുടെയും സഹകരണ ത്തത്തോടെ യാണ് പരിപാടികള്‍ നടക്കുന്നത്. മദ്രസ്സകളില്‍ സുന്നി ബാല വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സഭകള്‍ രൂപീകരിക്കും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026