l o a d i n g

കേരള

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് നാളെ പരിസമാപ്തി; അവസാന വിമാനം വ്യാഴം പുലര്‍ച്ചെ 1.5 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2025

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നാളെ (ബുധന്‍) സമാപിക്കും. അവസാന വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവര്‍ക്കുള്ള രേഖകള്‍ കൈമാറും. മഗ്‌രിബ് ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഗത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 1.10 ന് ഐ.എക്‌സ്. 3029 നമ്പര്‍ വിമാനം 88 പുരുഷന്മാരും 81 സ്ത്രീകളും ഉള്‍പ്പടെ 169 തീര്‍ത്ഥാടകരുമായി ജിദ്ധയിലേക്ക് പറക്കും. ഇതോടെ കരിപ്പൂര്‍ വഴിയുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടറായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുല്‍ ജബ്ബാര്‍ അനുഗമിക്കും. കോഴിക്കോട് നിന്നും പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്.ഐ മാരാണ് യാത്രയായിട്ടുള്ളത്.

ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ ക്യാമ്പ് ആരംഭിച്ചത്. പത്തിന് പുലര്‍ച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീര്‍ത്ഥാടകരാണ് കരിപ്പൂര്‍ വഴി യാത്രയാവുന്നത്. കണ്ണൂരില്‍ നിന്നും മെയ് 29 നും കൊച്ചിയില്‍ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങള്‍.
കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് വോളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക അനുമോദനം ബുധനാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസില്‍ നടക്കും. തീര്‍ത്ഥാടകര്‍ക്കായി കൈമൈ മറന്ന് സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പ് വോളണ്ടിയേഴ്‌സ് നടത്തിയത്. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോഴിക്കോട് എയര്‍പോട്ട് ഡയറക്ടര്‍ സി.വി രവീന്ദ്രനു പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പില്‍ വെച്ച് നല്‍കും.

ബുധനാഴ്ച കരിപ്പൂരില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 94 പുരുഷന്മാര്‍ 79 സ്ത്രീകള്‍, രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തില്‍ 85 പുരുഷന്മാര്‍ 88 സ്ത്രീകള്‍, വൈകുന്നേരം 5.55 ന് പുറപ്പെടുന്ന വിമാനത്തില്‍ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.

സംസ്ഥാനത്ത് നിന്നും ഇതു വരെയായി 16064 തീര്‍ത്ഥാടകര്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 5340 പേര്‍ കോഴിക്കോട്, 6039 കൊച്ചി, 4663 കണ്ണൂര്‍ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുന്നത്.

വിമാനങ്ങളെല്ലാം കൃത്യ സമത്ത്

കരിപ്പൂരില്‍ നിന്നുള്ള ഇതു വരെയുള്ള എല്ലാ ഹജ്ജ് സര്‍വ്വീസുകളും ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ പുറപ്പടാനായത് തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് കമ്മിറ്റിക്കും ആശ്വാസകരമായി. ക്യാമ്പ് തുടക്ക സമയത്തെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധ സാഹചര്യം രാജ്യത്തെ വിമാനത്താവള പ്രവര്‍ത്തനങ്ങളേയും വിമാന സര്‍വ്വീസുകളെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സ്ഥിതി ഗതികള്‍ ഉടനെ ശാന്തമായത് തീര്‍ത്ഥാടകര്‍ക്ക് തുണയായി. രണ്ട് ദിവസമായുള്ള ജില്ലയിലെ മഴ സാഹചര്യവും ഹജ്ജ് സര്‍വ്വീസുകളെ ബാധിക്കാത്തത് അനുഗ്രഹമായി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026