l o a d i n g

കേരള

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി, വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 21, 2025

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലര്‍ച്ചെ 4.30 ന് ജിദ്ദയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീര്‍ത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.

ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും തീര്‍ത്ഥാടകര്‍ക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സൗദി അറേബ്യയില്‍ എത്തിയാല്‍ ലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഹജ്ജ് വേളയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി അത് പരിഹരിക്കാന്‍ എല്ലാവരും പരസ്പരം സഹകരിക്കണമെന്നും തീര്‍ത്ഥാടകരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ തീര്‍ത്ഥാടര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നല്‍കിയ പരിശീലന ക്ലാസ്സുകളള്‍ യാത്രയിലും ഹജ്ജ് വേളയിലും അങ്ങേയറ്റം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ നിസ്വാര്‍തരായ അനേകം നല്ല മനുഷ്യരുടെ പ്രതിഫലേഛയില്ലാത്ത സേവനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്. പ്രവര്‍ത്തനങ്ങള്‍ ഭംഗിയാക്കുന്നതിന് സഹായിച്ച വോളണ്ടിയര്‍മാര്‍ ഉള്‍പ്പടെ എല്ലാവരേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടന യാത്രക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുയും പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെക്കുകയും ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി. വി. രവീന്ദ്രനാദിനു ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം മന്ത്രി കൈമാറി. പി. നന്ദകുമാര്‍ എം.എല്‍.എ തീര്‍ത്ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള, ഹജ്ജ് കമ്മിറ്റി അംഗം കെ. ഉമര്‍ ഫൈസി മുക്കം, അഷ്‌കര്‍ കോറാട് ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ആര്‍. വിനോദ് ഐ.എ.എസ്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികളായ അബ്ദുറഹിമാന്‍, ബാവ തുടങ്ങിയവര്‍ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത് സ്വാഗം പറഞ്ഞു. ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.എസ് (റിട്ട), ഹസന്‍ സഖാഫി തറയിട്ടാല്‍ യൂസുഫ് പടനിലം, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ട്രൈനര്‍മാര്‍, ക്യാമ്പ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എം.പി അബ്ദുസ്സമദ് സമദാനി ചൊവ്വാഴ്ച വൈകുന്നരം ഹജ്ജ് ക്യാമ്പിലെത്തി തീര്‍ത്ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

തീര്‍ത്ഥാടകര്‍ക്കായി കൈമൈ മറന്ന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത വോളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ക്യാമ്പില്‍ ഭക്ഷണ പാചക, വിതരണം നടത്തിയ കരാര്‍ ടീം അംഗങ്ങളുടെ പ്രത്യേക സംഗമവും ഇന്ന് ചൊവ്വാഴ്ച ഹജ്ജ് ഹൗസില്‍ നടന്നു. ആരിഫ് ഹാജി കോഴിക്കോട് സംബന്ധിച്ചു.

ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. 31 വിമാനങ്ങളിലായി 5339 തീര്‍ത്ഥാടകരാണ് വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടത്. ഇതില്‍ 2202 പേര്‍ പുരുഷന്മാരും 3137 പേര്‍ വനിതാ തീര്‍ത്ഥാടകരുമാണ്. അഞ്ച് വിമാനങ്ങളില്‍ പുരുഷ തുണയില്ലാത്ത വനിതാ തീര്‍ത്ഥാടകര്‍ മാത്രമാണ് യാത്രയായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ്, കര്‍ണാടകയില്‍ നിന്നുള്ള പത്ത് പേരും കരിപ്പൂര്‍ വഴിയാണ് പുറപ്പെട്ടത്. 33 എസ്.എച്.ഐ മാരാണ് തീര്‍ത്ഥാടകരുടെ സഹായത്തിനായി അനുഗമിച്ചിട്ടുള്ളത്.

അവസാന വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് ഇവര്‍ക്കുള്ള രേഖകള്‍ കൈമാറി. മഗ് രിബ് ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വ്വഹിച്ച് ഭക്ഷണം കഴിച്ച് രാത്രി ഒമ്പത് മണിയോടെ സംഗം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. പുലര്‍ച്ചെ 12.31 നും രാവിലെ 8.41 നും വൈകുന്നേരം 5.35 നുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.

കണ്ണൂരില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 3.38 ന് പുറപ്പെട്ട വിമാനത്തില്‍ 86 പുരുഷന്മാരും 85 സ്ത്രീകളുമാണ് യാത്രയായത്. വ്യാഴാഴ്ച രാത്രി 7.25 നാണ് സര്‍വ്വീസ്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. കൊച്ചിയില്‍ നിന്നും ബുധനാഴ്ച മൂന്ന് വിമാനങ്ങളിലായി 846 തീര്‍ത്ഥാടകര്‍ യാത്രയായി. വ്യാഴാഴ്ച രാവിലെ 9.30 നും രാത്രി 8.20 നുമാണ് സര്‍വ്വീസ്. വെള്ളിയാഴ്ചയിലെ സര്‍വ്വീസ് രാത്രി 8.20 നാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026