l o a d i n g

കേരള

ഉപാധികളില്ലാതെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവാസി പെന്‍ഷന്‍ അനുവദിക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2025

അങ്കമാലി: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ പ്രവാസി പെന്‍ഷന് അപേക്ഷിക്കാനുള്ള പ്രായപരിധി 60 വയസ്സ് എന്നത് എടുത്ത് കളഞ്ഞ് ഉപാധികള്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കണമെന്നും, നോര്‍ക്ക, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയ ചികിത്സാ സഹായ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ക്കുള്ള തുക അമ്പതിനായിരം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് തല നേതൃ യോഗം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. വിദേശത്തുള്ള വരുടെയും തിരിച്ചുവന്നവരുടെയും പെന്‍ഷന്‍ യഥാക്രമം 3500, 3000 രൂപയും ആണ്. ഇത് യഥാക്രമം 5500, 5000 രൂപയായി വര്‍ധിപ്പിക്കണം എന്നും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവാസി സംരംഭകരോട് കാണിക്കുന്ന ചിറ്റമ്മാ നയം അവസാനിപ്പിച്ച് പ്രവാസി വ്യവസായങ്ങള്‍ക്കും, മറ്റു സംരംഭങ്ങള്‍ക്കു ഉള്ള ചട്ടങ്ങള്‍ ലളിതമാക്കണമെന്നും, പ്രവാസി സംരംഭങ്ങള്‍ക്ക് ഉള്ള വായ്പ നോര്‍ക്ക നേരിട്ട് അനുവദിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നേതൃ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ മുണ്ടാടന്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഏലിയാസ് അയ്യംപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ബേബി, ബാബു മഞ്ഞളി, കെ പി അയ്യപ്പന്‍, ജോയ് എം ജെ, ജോബി ജോസ്, പോള്‍ കെ പി, ഷാജന്‍ എസ് വി, ഷാജു ഗോപുരത്തിങ്കല്‍, ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്കമാലി ബ്ലോക്കിലെ വിവിധ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായി ജയപ്രകാശ് (അങ്കമാലി), റോയ് യോഹന്നാന്‍ (മൂക്കന്നൂര്‍), സാജു ഗോപുരത്തിങ്കല്‍ (കറുകുറ്റി), ജോയ് മോറേലി (പാറക്കടവ്) എന്നിവരെ തെരഞ്ഞെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026