l o a d i n g

കേരള

അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2025

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിതാവിന്റെ സഹോദരനായ പ്രതി ലൈംഗിക വൈകൃതത്തിനു അടിമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണിലും വൈകൃത ലൈംഗിക ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തില്‍ രക്തപാടുകള്‍ ഉണ്ടായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്റെ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നാലെ ചെങ്ങമനാട് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കുഞ്ഞിന്റെ പിതാവിന്റെ സഹോദരനാണ് പീഡിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.

കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തില്‍ പാടുകള്‍ കണ്ടത് ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പ്രതി മുതലെടുക്കുകയായിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ചുമത്തുക ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ്. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന് ബിഎന്‍എസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. അമ്മ നല്‍കിയ നിര്‍ണായക വിവരമാണ് പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയ അമ്മ വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെ ചാലക്കുടി പുഴയില്‍ എറിയുന്നത്. പിറ്റേന്ന് വെളുപ്പിന് 2.20ന് ആണ് മൃതദേഹം കണ്ടെടുത്തത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026