l o a d i n g

കായികം

ഫുട്ബാള്‍ താരം നജ്മുദ്ദീന്റെ വിയോഗത്തില്‍ സിഫ് അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2025

ജിദ്ദ: കേരളം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ കളിക്കളത്തില്‍ ഇന്ത്യന്‍ മറഡോണ എന്ന് വിശേഷിപ്പിക്കാവുന്ന ഫുട്ബാള്‍ താരം നജ്മുദ്ദീന്റെ വിയോഗത്തില്‍ സിഫ് അനുശോചിച്ചു. 1973 ഡിസംബര്‍ 27ന് തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കോച്ചു സൈമണ്‍ സുന്ദര്‍ രാജിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കേരള ടീം ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കിലൂടെ ശക്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തി ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടുമ്പോള്‍ അന്ന് ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന നജ്മുദ്ധീന്റെ പ്രകടനം ഫുട്ബാള്‍ ആരാധകരുടെ മനസ്സില്‍ എക്കാലവും ഓര്‍മിക്കപ്പെടും. ജിദ്ദയില്‍ ഉണ്ടായിരുന്നപ്പോള്‍ സിഫിന്റെ (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) ടെക്‌നിക്കല്‍ വിഭാഗം സ്തുത്യര്‍ഹമായി കൈകാര്യം ചെയ്തിരുന്നു. സിഫ് സംഘടിപ്പിച്ച വെറ്ററന്‍സ് മത്സരങ്ങളില്‍ പ്രായത്തെ മറികടന്നു മികച്ച പ്രകടനം നടത്തി ജിദ്ദയിലെ ഫുട്ബോള്‍ ആരാധകരെ ആവേശ ഭരതരാക്കിയതും, മലയാളി ഫുട്ബോള്‍ കൂട്ടായ്മകളില്‍ നിറ സാന്നിധ്യമായിരുന്നതും അദ്ദേഹത്തിന്റെ കളിയോടുള്ള അഗാധമായ അഭിനിവേശത്തിനു തെളിവായിരുന്നു. ഇന്ത്യ കണ്ട മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ നജ്മുദീന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ടെന്നും കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും സിഫ് പ്രസിഡന്റ് ബേബി നീലാബ്രയും, ജനറല്‍ സെക്രട്ടറി നിസാം മമ്പാടും അനുശോചനത്തില്‍ പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026