l o a d i n g

കേരള

റോഡിലേക്കു മറിഞ്ഞ വൈദ്യുതി പോസ്റ്റില്‍ ബൈക്കിടിച്ച് മൗലവി മരിച്ചു, പൂജാരിക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2025

കൊച്ചി: റോഡിലേക്ക് മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ മൗലവി മരിച്ചു. ഇതേ പോസ്റ്റിലിടിച്ച് ബൈക്ക് മറിഞ്ഞ് ക്ഷേത്രത്തിലെ ശാന്തിക്കും പരുക്കേറ്റു. കുമ്പളം നോര്‍ത്ത് പള്ളിയിലെ മൗലവി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെ കുമ്പളം പി.ഡബ്ല്യു.ഡി റോഡില്‍ പ്രണവം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.

പ്രഭാത പ്രാര്‍ഥനക്കായി പള്ളിയിലേക്കു പോയ ഇമാമിന്റെ ബൈക്ക് റോഡിന് കുറുകെ കിടന്ന പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് വഴിയില്‍ വീണ് കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് പോയ ശാന്തി കുമ്പളം കൊട്ടാരത്തില്‍ സുരേഷിന്റെ (58) വാഹനവും പോസ്റ്റിലിടിച്ച് മറിഞ്ഞു. പരിക്കേറ്റ ഇയാളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ അടുത്തുള്ള വീട്ടിലേയ്ക്ക് വൈദ്യുതി എത്തിക്കാനായി രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച പോസ്റ്റാണ് മഴയെ തുടര്‍ന്ന് മറിഞ്ഞു വീണത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026