l o a d i n g

കേരള

പാണ്ടിക്കാട് ജി എച്ച് എസ് എസില്‍ വിജയാരവം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2025

മലപ്പുറം: 2025 പ്ലസ്ടു പരീക്ഷാ ഫലം വന്നപ്പോള്‍ മിന്നുന്ന ജയം കരസ്ഥമാക്കി പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അഞ്ചു വ്യത്യസ്ത കോമ്പിനേഷനുകളിലായി ഏഴ് ബാച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വന്നപ്പോള്‍ ഇരുപത്തി അഞ്ച് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. അന്‍പത്തിയാറ് വിദ്യാര്‍ത്ഥികളാണ് തൊണ്ണൂറ് ശതമാനത്തിനു മേല്‍ മാര്‍ക്കു നേടി തിളക്കമാര്‍ന്ന വിജയം നേടിയത്. സംസ്ഥാനത്തൊട്ടാകെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലത്തിലും എപ്ലസ് എണ്ണത്തിലും കുറവുവന്നപ്പോള്‍ പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിജയശതമാനം നില നിര്‍ത്തി. സയന്‍സ് വിഭാഗത്തില്‍ 84 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 82 ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 64 ശതമാനവും വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിലൊന്നായ പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അഭിമാനാര്‍ഹമായ വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ സ്‌കൂള്‍ പി ടി എ , എസ് എം സി , സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളില്‍ നിറപ്പൊലിമയോടെ വിജയാരവം സംഘടിപ്പിച്ചു. സന്തോഷ സൂചകമായി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പി ടി എ , എസ് എം സി , പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികള്‍ അടക്കം ഒത്തുചേര്‍ന്ന് കേക്ക് മുറിച്ചും മധുരം പങ്കിട്ടും വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

വിജയാരവ ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് സിയാവുദ്ദീന്‍ സി , പി ടി എ പ്രസിഡന്റ് എം കെ കുഞ്ഞി മുഹമ്മദ് , എസ് എം സി ചെയര്‍മാന്‍ ഉമ്മര്‍ മാസ്റ്റര്‍ , എച്ച് എം ഇന്‍ ചാര്‍ജ് ഇ എം ഉണ്ണികൃഷ്ണന്‍ , പി ടി എ വൈസ് പ്രസിഡന്റ് അഷ്‌റഫ് പിലാക്കല്‍ , എസ് എം സി വൈസ് ചെയര്‍മാന്‍ സക്കീര്‍ പൊടുവണ്ണി , പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി സുബൈര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ടി എസ് ഡാനിഷ്, അധ്യാപകരായ പ്രസാദ്, ശിവപ്രകാശ് , അഫ്‌സല്‍ , സുജ , ഷംസുന്നിസ , ഷീബ , അനീഷ് കുമാര്‍, അജേഷ് എം വി , ഓമന , മുഹമ്മദ് അന്‍സാര്‍, അജേഷ് എ , ഭാഗ്യജിത്ത്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026