l o a d i n g

കേരള

കോഴിക്കോട് നാദാപുരം സ്വദേശി ആതിഫ് അഷറഫിന് 'എര്‍ഗണോമിക്‌സില്‍'ലോകോത്തര പുരസ്‌കാരം; ഇന്ത്യയുടെഅഭിമാനം ഉയര്‍ത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2025

അമേരിക്കയിലെ പ്രശ്സ്തമായ Texax A&M സര്‍വകലാശാലയില്‍ Ph.D. ഗവേഷകനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട്/നാദാപുരം സ്വദേശി ആത്തിഫ് അഷറഫ് Ergonomics (മനുഷ്യന്റെ സുഖസൗകര്യവും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന രൂപകല്പനയെക്കുറിച്ചുള്ള ശാസ്ത്രശാഖ. ഫാക്ടറികള്‍ മുതല്‍ സ്‌പേസ് സ്റ്റേഷന്‍ വരെ എല്ലാത്തിലും ഇതിന് പ്രയോഗമുണ്ട്) മേഖലയിലെ ഏറ്റവും ഉയര്‍ന്ന ആഗോള അംഗീകാരമായ 'Dieter W. Jahns Student Award 2025 'സ്വന്തമാക്കിയിരിക്കുന്നു. അമേരിക്കന്‍ ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ പ്രൊഫഷണല്‍ എര്‍ഗണോമിക്‌സ് നല്‍കുന്ന ഈ പുരസ്‌കാരം, ലോകമാകെയുള്ള ഉദ്യമങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരേയൊര വ്യക്തിക്ക് മാത്രമാണ് നല്‍കുന്നത് - ഈവര്‍ഷം, ആ അഭിമാനപദവിക്ക് അര്‍ഹനായത് ആത്തിഫാണ് .

ആതിഫിന്റെ Skip-Order-Action (SOA) ഫ്രെയിംവെര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള പിഎച്ച്ഡി ഗവേഷണ പ്രൊജക്റ്റ്, സുരക്ഷാ മാനേജ്‌മെന്റിലെയും പരിശീലനത്തിലെയും പ്രായോഗിക പ്രയോജനങ്ങള്‍ മൂലം നിരവധി രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കി മികച്ചതായി തിരഞ്ഞെടുത്തു. സിദ്ധാന്തപൂര്‍ണ്ണത മാത്രമല്ല, യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എര്‍ഗണോമിക്‌സ് വഴി എങ്ങനെ പരിഹരിക്കാമെന്ന് തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ അവാര്‍ഡ് ആദരിക്കുന്നത്. അതിനാല്‍, ആതിഫിന്റെ ഗവേഷണം അക്കാദമികമായും പ്രായോഗികമായും മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയ്ക്ക് അഭിമാനമായി, ആതിഫ് ഈ പുരസ്‌കാരം സ്വീകരിക്കുന്നത് ഒക്ടോബറില്‍ ഷിക്കാഗോയില്‍ നടക്കുന്ന പ്രൗഢമായ HFES വാര്‍ഷിക സമ്മേളനത്തിലാണ്- ഈസമ്മേളനം ഗൂഗിള്‍, നാസ, ബോയിംഗ് പോലുള്ള പ്രമുഖകമ്പനികളുടെ പ്രതിനിധികളും , മറ്റു പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന വേദിയാണ് . ഇത്തരമൊരുവേദിയില്‍ ആതിഫിന്റെ പേരും സംവാദവും ലോകമറിയാന്‍ സാധ്യതയുണ്ട്.

2023-ല്‍ അദ്ദേഹംപ്രശസ്തമായ Mirzayan Science & Technology Policy Fellowship നേടിയിരുന്നു. ഇപ്പോള്‍ ഈ പുതിയ അന്താരാഷ്ട്ര പുരസ്‌കാരം കൂടി ലഭിച്ചതോടെ, അദ്ദേഹത്തിന്റെ ഗവേഷണ പ്രതിഭയ്ക്ക് ലോകം വീണ്ടുംമാനം നല്‍കിയിരിക്കുന്നു. തുടര്‍ച്ചയായി ലഭിക്കുന്ന ഇത്തരംഅംഗീകാരങ്ങള്‍, അദ്ദേഹത്തിന്റെ പഠനത്തിലെ,ഗവേഷണത്തിലെ, ദൃഢനിശ്ചയത്തിലെ മികവിനുള്ളവ്യക്തമായ തെളിവുകളാണ്. മലയാളി ഗവേഷകരുടെ പ്രതിഭ ലോകസഭയില്‍ തെളിയിക്കുന്ന ഈ നിമിഷം എല്ലാമലയാളികള്‍ക്കും അഭിമാനമാണ്.

നാദാപുരം തോലോന്റവിട പോക്കര്ഹാജിയുടെ മകന്‍ അഷറഫിന്റെയും, ഓര്‍ക്കാട്ടേരി പേരിലാംകുളത്ത് സൂപ്പിഹാജിയുടെ മകള്‍ ഫൗസിയയുടെയും മകനാണ് ആതിഫ്. നിലവില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനടുത്തു 'കൊടിലന്‍സ്' എന്ന വീട്ടിലാണ് താമസം

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026