l o a d i n g

കേരള

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യ പത്രിക തമിഴ്‌നാട് സ്വദേശിയുടേത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2025

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (26.05.2025) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഫോറം 1 നോട്ടീസ് പുറപ്പെടുവിച്ചു. 26 മുതല്‍ ജൂണ്‍ 2 വരെ (പൊതുഅവധി ദിവസം ഒഴികെയുള്ള) രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ മുമ്പാകെയോ, ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെയോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
ഇതു പ്രകാരം ഇന്ന് ഒരു പത്രിക സമര്‍പ്പിക്കപ്പെട്ടു. തമിഴ്‌നാട് സേലം രാമന്‍ നഗര്‍ പത്മ നിവാസില്‍ ഡോ: കെ. പത്മരാജന്‍ ആദ്യ പത്രിക നല്‍കിയത്.

പെരിന്തല്‍മണ്ണ സബ്കളക്ടര്‍ മുമ്പാകെ ഇന്ന് ഒരു നാമനിര്‍ദ്ദേശക പത്രിക ലഭിച്ചിട്ടുണ്ട്. ബി.എല്‍.ഒ ഫീല്‍ഡ് വേരിഫിക്കേഷന്‍ നടത്തി കണ്ടെത്തിയ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഫ്‌ലാഗ് ചെയ്യപ്പെട്ട 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അംഗപരിമിതരായ വോട്ടര്‍മാര്‍ക്കും ഫോറം 12ഉ വിതരണം ചെയ്യുന്നതിനും അത് നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 5 ദിവസത്തിനകം വരണാധികാരിക്ക് സമര്‍പ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റചട്ടം ജില്ലയില്‍ നടപ്പാക്കുന്നതിനായി എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്ന് 26 ന് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026