l o a d i n g

കേരള

കനത്ത മഴ, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, അഞ്ച് മരണം, കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2025

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണ് കോഴിക്കോടു വഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങള്‍ വീണത്. വീടിന്റെ മേല്‍ക്കൂരയും പറന്ന് ട്രാക്കിലേക്ക് വീണു. റെയില്‍വേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്. തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങള്‍ വീണത്. നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കിയതോടെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വന്‍ദുരന്തമാണ് ഒഴിവായത്. ആലുവയിലും ഇരുഭാഗത്തേക്കുമുള്ള റെയില്‍വേ ട്രാക്കില്‍ മരംവീണു. അങ്കമാലി ഉള്‍പ്പെടെയുള്ള സമീപ സ്റ്റേഷനുകളില്‍ എറണാകുളത്തേക്കുള്ള ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്.

തിരുവല്ല അടക്കം കേരളത്തിന്റെ മറ്റു ചില ഭാഗങ്ങൡും റെയില്‍വേ ട്രാക്കില്‍ മരം വീണ് തടസം നേരിട്ടിരുന്നു.

അതിശക്തമായ കാറ്റില്‍ ആലപ്പുഴ ബീച്ചില്‍ കട ദേഹത്തേക്ക് മറിഞ്ഞു വീണ് പള്ളാതുരുത്തി രതി ഭവനത്തില്‍ നിത്യ (18) മരിച്ചു. കൂട്ടുകാരുമൊത്ത് ബീച്ചില്‍ എത്തിയതായിരുന്നു. ആദര്‍ശ് എന്ന യുവാവിന് പരിക്കേറ്റു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ കനത്ത മഴയ്ക്കിടെ വീട്ടിലെ ഇരുമ്പ് ഗ്രില്ലില്‍നിന്ന് ഷോക്കേറ്റാണ് തെക്കുംകര പുന്നംപറമ്പ് ഉന്നതിയില്‍ രേണുക (41) മരിച്ചത്. കുട്ടനാട്ടില്‍ ശക്തമായ കാറ്റില്‍ കാല്‍വഴുതി തോട്ടില്‍വീണ് ജലഗതാഗതവകുപ്പ് നെടുമുടി ബോട്ട് സ്റ്റേഷനിലെ ഡ്രൈവര്‍ കൈനകരി സ്വദേശി ഓമനക്കുട്ടന്‍ (54) മരിച്ചു. പിറവം പാഴൂരില്‍ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ പെരുമ്പല്ലൂര്‍ കുറ്റിയറ ജോബിന്‍ ജോസഫിന്റെ (38) മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴയില്‍ വീടിന് മുന്നിലെ നടവഴിയില്‍ പൊട്ടിവീണ വൈദ്യുതിലൈന്‍ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കിഴക്കേക്കര വീട്ടില്‍ വെള്ളാനി (80) മരിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാദ്ധ്യതയുണ്ട്. തിങ്കളാഴ്ച ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 30 വരെയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ മദ്ധ്യ, പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെട്ടേയ്ക്കും. ബുധനാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകും. വീണ്ടും ശക്തിപ്പെട്ട് 31വരെ തുടരും. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ചില ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026